ന്യൂഡൽഹി ∙ അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി ക്ഷേത്ര ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തി. പത്തടി ഉയരവും 20 അടി നീളവുമുള്ളതാണു പതാക. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ചടങ്ങിൽ പങ്കെടുത്തു. പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്.
- Also Read അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, പിഴ 5 ലക്ഷം രൂപ
191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.\
#WATCH | Ayodhya Dhwajarohan | PM Modi and RSS Sarsanghchalak Mohan Bhagwat ceremonially hoist the saffron flag on the Shikhar of the sacred Shri Ram Janmbhoomi Temple, symbolising the completion of the temple’s construction.
The right-angled triangular flag, measuring 10 feet… pic.twitter.com/Ip8mATz2DC— ANI (@ANI) November 25, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Ram Mandir Ayodhya: Ram Mandir Ayodhya completion marked by flag hoisting. Prime Minister Narendra Modi hoisted the saffron flag on the temple tower, symbolizing the completion of the Ayodhya Ram Temple construction. |