അസം ∙ ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകയും വാർത്താ അവതാരികയുമായ യുവതിയെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഋതുമോണി റോയ് എന്ന യുവതിയെയാണ് തിങ്കളാഴ്ച രാവിലെ ഓഫിസ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
- Also Read കോളജ് വിദ്യാർഥിനി വാടകമുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ
ഡിസംബർ 5ന് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഞായറാഴ്ച രാത്രിയിൽ സുഹൃത്തിന്റെ വീട്ടിൽ വച്ച് നടന്ന പ്രീ–വെഡിങ് ചടങ്ങുകളിൽ പങ്കെടുത്തതിന് ശേഷമാണ് യുവതി ഓഫിസിൽ എത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നവംബർ 23ന് ജോലിക്ക് പോയ യുവതി രാത്രിയിൽ തിരികെ വീട്ടിൽ എത്തിയില്ലയെന്ന് പ്രാധമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് തിങ്കളാഴ്ച രാവിലെ സഹപ്രവർത്തകരാണ് യുവതിയുടെ മൃതദേഹം ഓഫിസ് മുറിയിൽ കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ്, ക്ഷമിക്കണം എന്നാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. ആത്മഹത്യയ്ക്കു പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് കുടുംബം ആരോപിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Journalist death reported in Assam.: Ritumoni Roy, a journalist and news anchor, was found dead in her office in Guwahati. Police are investigating the suicide, with a note found at the scene. |