പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും നടത്തിയെന്ന് ആരോപിച്ച് ഏഴ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി. ബിപിസിസി അച്ചടക്ക സമിതി ചെയർമാൻ കപിൽദിയോ പ്രസാദ് യാദവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുക, സംഘടന മര്യാദ ലംഘനം, പാർട്ടി വേദിക്കു പുറത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രസ്താവനകൾ, തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി.
- Also Read ‘എല്ലാവരുടെയും നന്മയക്കു വേണ്ടിയാണ്, ക്ഷമിക്കണം’: വിവാഹത്തിന് ഏതാനും ദിവസങ്ങള്‍; മാധ്യമപ്രവർത്തക ഓഫിസിൽ മരിച്ച നിലയിൽ
പാർട്ടി തീരുമാനങ്ങളെ നേതാക്കൾ സമൂഹ മാധ്യമങ്ങളിടലക്കം വിമർശിച്ചിട്ടുണ്ടെന്നും ഇതുമൂലം പാർട്ടിയുടെ പ്രശസ്തിയെ പ്രതികൂല ബാധിച്ചിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടികാട്ടി. കോൺഗ്രസ് സേവാദളിന്റെ മുൻ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാൻ, ബിപിസിസിയുടെ മുൻ വൈസ് പ്രസിഡന്റ് ഷക്കീലുർ റഹ്മാൻ, കിസാൻ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാജ് കുമാർ ശർമ്മ, സംസ്ഥാന യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജ് കുമാർ രാജൻ; പിന്നോക്ക വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് കുന്ദൻ ഗുപ്ത; ബങ്ക ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കാഞ്ചന കുമാരി, നളന്ദ ജില്ലയിൽ നിന്നുള്ള രവി ഗോൾഡൻ എന്നിവരാണ് പുറത്താക്കപ്പെട്ട നേതാക്കൾ.
അതേ സയമം, പുറത്താക്കൽ നടപടി പാർട്ടി അണികളിൽ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തിൽ നിന്ന് മുതിർന്ന നേതാക്കളെ സംരക്ഷിക്കുന്നതിനുള്ള തന്ത്രമാണ് പുറത്താക്കൽ നടപടിയെന്ന് വിമതർ ആരോപിച്ചു.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Disciplinary Action: Congress Expels Seven Leaders Over Disciplinary Breaches in Bihar Elections |