കൊല്ലം∙ കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
- Also Read മദ്യപാനത്തിനിടെ വഴക്ക്, സഹോദരീഭർത്താവിനെ കുത്തിക്കൊന്നു; മൃതദേഹം കണ്ടത് വീട്ടിൽ വോട്ട് ചോദിച്ച് എത്തിയവർ
ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. English Summary:
Kollam murder case involves a husband killing his wife with a gas cylinder in Karikode. Police have taken the husband into custody and are investigating the motive behind the crime. |