ബെയ്റൂട്ട്∙ ഹിസ്ബുല്ല ഭീകരനെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹയ്തം അലി തബാതബായിയെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം. എന്നാൽ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല.
- Also Read ‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു’, ആക്രമണ ശ്രമങ്ങൾ തകർത്തെന്ന് മൊസാദ്
ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വൻ നാശനഷ്ടത്തിനു കാരണമായെന്നും ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷനൽ ന്യൂസ് ഏജൻസി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങൾക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.
- Also Read ‘ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ’: സൊഹ്റാൻ മംദാനിയോട് ഡോണൾഡ് ട്രംപ്
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. ‘അൽപ സമയം മുൻപ് ബെയ്റൂട്ടിന്റെ ഹൃദയഭാഗത്ത് ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു’–നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ അറിയിച്ചു. എല്ലായ്പ്പോഴും എല്ലായിടത്തും തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. യുഎസ് ട്രഷറി 2016ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബായി.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Israel Attack on Beirut: Israel launched an airstrike in Beirut, targeting Hezbollah operative Haitham Ali Tabatabai. The attack, ordered by PM Netanyahu, killed one and injured 21, causing significant damage. |