പാരിസ്∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പാരിസിലെ ആഡംബര ഫ്ലാറ്റിന്റെ ചിത്രങ്ങൾ പുറത്ത്. സെക്സ് ടോയ്സുകളും നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങളുമെല്ലാം പുറത്തുവന്നവയിലുണ്ട്. ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
What you should read next
- എപ്‍സ്റ്റീനെ കണ്ടിട്ടു പോലുമില്ല; ‘ഇരുട്ടിന്റെ രാജകുമാരനെ’ വിശ്വസിച്ച ഈ രാജ്യത്തെ പ്രധാനമന്ത്രി രാജിയിലേക്ക്? Opinion And Analysis
2001ലാണ് എപ്സ്റ്റീൻ ഈ ആഡംബര ഫ്ലാറ്റ് വാങ്ങിയത്. വിവാദമായ പല ലൈംഗിക കുറ്റകൃത്യങ്ങളും ഇവിടെ വച്ചാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ചുവപ്പ്, പിങ്ക്, ഓറഞ്ച് നിറത്തിലുള്ള കർട്ടനുകൾ, ലൈറ്റുകൾ, ചുമർ ചിത്രങ്ങൾ എന്നിവ ഫ്ലാറ്റിലെ മുറികളിൽ കാണാം. മസാജ് ചേമ്പറുകളും വിവിധ സെക്സ് ടോയ്സ് നിറഞ്ഞ ഡ്രോയറും പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. മാൻ കൊമ്പുകൾ, ആനക്കുട്ടി, കഴുകൻ എന്നിവയുടെ പ്രതിമകളും മുറിയിലുണ്ട്.
La décoration “Eyes Wide Shut“ de l\“appartement d\“#Epstein à Paris situé au 22 avenue Foch#EpsteinFiles pic.twitter.com/YyMNrqV7KF— Marc Gabriel Draghi (@gabriel_draghi) February 25, 2026
എപ്സ്റ്റീന്റെ പാരിസിലെ ഫ്ലാറ്റിൽ വച്ചാണ് അദ്ദേഹത്തിന്റെ സുഹൃത്തും മോഡലുമായ ജീൻ ലുക്ക് ബ്രൂണൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. ഒരു കുട്ടിയെ ബലാത്സംഗം ചെയ്തതിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയതിനും വിചാരണ നേരിട്ടയാളാണ് ജീൻ ലുക്ക്. എന്നാല്‍ കേസിൽ വിചാരണ നടക്കുന്നതിനിടെ ജയിലിൽ വച്ച് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് അധികൃതർ പറയുന്നത്. 2019ൽ എപ്സ്റ്റീനേയും ജയിലിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @gabriel_draghi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO സെക്സ് ടോയ്സ്, നഗ്നരായ സ്ത്രീകളുടെ ചിത്രം; എപ്സ്റ്റീന്റെ ആഡംബര ഫ്ലാറ്റിലെ ചിത്രങ്ങൾ പുറത്ത് Latest News
-
45 MINUTES AGO ‘നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു’ Latest News
-
1 HOUR 13 MINUTES AGO ‘കേരള’യിൽ നിന്നും കേരളത്തിലേക്ക്; പുതിയമാറ്റങ്ങൾ കേന്ദ്രത്തിൽ നിന്നുമുള്ള അറിയിപ്പിന് ശേഷം Latest News
VIEW MORE
English Summary:
Inside Jeffrey Epstein\“s Paris Flat: Jeffrey Epstein\“s Paris apartment photos, published by a French newspaper, offer a disturbing glimpse into the sex offender\“s private life, showcasing controversial items and unsettling decor. The residence is also linked to crimes involving his associate, Jean-Luc Brunel, adding another dark chapter to the infamous case. |
|