വാഷിങ്ടൻ ∙ റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അക്രമാസക്തവും ഭീകരവുമാണെന്നും ട്രംപ് പറഞ്ഞു.
- Also Read ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനം തകർത്തിട്ടില്ല; ഇന്ത്യയ്ക്ക് എതിരായ പാക്ക് പ്രചാരണം തള്ളി ഫ്രാൻസ്
‘‘യുഎസിലും യുക്രെയ്നിലും കരുത്തുറ്റതും കൃത്യതയുള്ളതുമായ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നു. ഞാൻ വീണ്ടും പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിനു ഏറെ മുന്‍പ്, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ കാലത്താണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചത്. 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുകയും അത് തട്ടിയെടുക്കപ്പെടുകയും ചെയ്തില്ലായിരുന്നെങ്കില്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ല
- Also Read ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി; 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യ–പാക്ക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ: മംദാനിയോട് ട്രംപ്
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകള്‍ മരിച്ച ഒരു യുദ്ധമാണ്. യുക്രെയ്ന്‍ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് തുടരുന്നു. നാറ്റോയ്ക്ക് യുക്രെയ്നില്‍ വിതരണം ചെയ്യാന്‍ വലിയ അളവില്‍ യുഎസ്എ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നു (കൗശലക്കാരനായ ജോ ബൈഡന്‍ എല്ലാം സൗജന്യമായാണ് നല്‍കിയിരുന്നത്)’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
Trump\“s Criticism of Ukraine\“s Leadership: He claims that if the US and Ukraine had strong leadership, the war would not have occurred, and criticizes Ukraine for not showing gratitude for US support. |