മുംബൈ ∙ മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്. അപകട മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
- Also Read ‘ഗാർഹിക പീഡനത്തിൽ മനം മടുത്തു’; മന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റിന്റെ ഭാര്യ ജീവനൊടുക്കി, വിവാഹം നടന്നത് ഫെബ്രുവരിയിൽ
ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി കുന്നിനു മുകളിൽ നിന്ന് ചാടി മരിച്ചിരുന്നു. അമ്മ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ. പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാടിനെ നടുക്കി മറ്റൊരു വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
- ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
MORE PREMIUM STORIES
English Summary:
A 13-year-old eighth-grade student committed suicide in Nagpur, Maharashtra. She committed suicide because her parents did not buy her a mobile phone |