കണ്ണൂർ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.
- Also Read 91–ാം വയസ്സിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം പി.എം.ഈപ്പൻ; നടന്നു നടന്ന് ജയിച്ചെത്തിയ ദൂരങ്ങൾ
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ മേയിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധിസ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷമുണ്ടായിരുന്നു. തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ മലപ്പട്ടത്ത് റാലി നടത്തിയിരുന്നു. English Summary:
Kannur Local Body Election : LDF Secures Unopposed Victory in Malappattam Panchayat and Anthoor Municipality |