15 വർഷത്തെ ഇടവേളയ്ക്കു ശേഷം അടാട്ട് ഗ്രാമപഞ്ചായത്തിൽ മത്സരിക്കുകയാണ് വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര. അടാട്ട് പഞ്ചായത്തിലെ 15–ാം വാർഡായ സംസ്കൃതം കോളജിൽ നിന്നാണ് അനിൽ ഇക്കുറി ജനവിധി തേടുന്നത്. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ഗ്രാമസഭയിലേക്കു മത്സരിക്കുന്നതിനെക്കുറിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് അനിൽ അക്കര.
- Also Read വി.എം.വിനുവിനു പകരം ബൈജു കാളക്കണ്ടി; കല്ലായി വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
∙ തീരുമാനം പാർട്ടി ഒറ്റക്കെട്ടായി എടുത്തതാണോ?
2021ലെ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനമായിരുന്നു ഇക്കുറി മത്സരിക്കണമെന്നത്. 2000ൽ ഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി മത്സരിക്കുന്നത്. അടാട്ടുമായി ബന്ധപ്പെട്ട എല്ലാ തിരഞ്ഞെടുപ്പിലും ഞാൻ മത്സരിച്ച് വിജയിച്ചതാണ്. 2020ലെ തിരഞ്ഞെടുപ്പിൽ അടാട്ട് പഞ്ചായത്ത് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. പിന്നാലെ 2021ലെ നിയമസഭയിൽ വടക്കാഞ്ചേരിയും കോൺഗ്രസിന് നഷ്ടമായി. അടാട്ട് നഷ്ടപ്പെട്ടതോടെ ഒരു ‘പോസിറ്റീവ്’ പ്രവർത്തനം നടത്താൻ സാധിക്കാതെ വന്നു. അടാട്ട് ജയിക്കുക എന്നത് പിന്നീട് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമായി. സിപിഎമ്മും ബിജെപിയും ചേർന്നാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. അത് തിരിച്ചുപിടിക്കാതെ ഒരു രാഷ്ട്രീയ മുന്നേറ്റം സാധ്യമല്ലെന്ന് വ്യക്തമായിരുന്നു. അന്ന് എടുത്ത തീരുമാനമാണ് അടാട്ട് തിരിച്ചുപിടിക്കുക എന്നത്. മുന്നിൽനിന്ന് ഞാൻ മത്സരിക്കുന്നത്, പ്രവർത്തകർക്കു ധൈര്യം നൽകും. അതിനായി പാർട്ടിയിലെ പ്രശ്നങ്ങൾ തീർത്തു, എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്നു. പഞ്ചായത്ത് ജയിക്കുക എന്നതാണ് പ്രാഥമിക പരിഗണന.
- Also Read തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി
∙മുൻ എംഎൽഎ ശബരീനാഥന്‍ മത്സരിക്കുന്നത് കോർപറേഷനിലേക്കാണ്. പക്ഷേ താങ്കൾ ഗ്രാമപഞ്ചായത്തിലേക്കാണല്ലോ മത്സരിക്കുന്നത്?
അതിൽ കാഴ്ചപ്പാടിന്റെ പ്രശ്നമുണ്ട്. ലോക്സഭ, രാജ്യസഭ, നിയമസഭ, ഗ്രാമസഭ എല്ലാം ഭരണഘടനാ സ്ഥാപനങ്ങളാണ്. പൊതുസേവനത്തിന്റെ പ്രവർത്തനത്തിൽ അളവ് കോൽ വയ്ക്കേണ്ട കാര്യമില്ല. ദുരഭിമാനം നോക്കേണ്ട കാര്യമില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
∙വലിയ ഇടവേളയ്ക്കു ശേഷം പഞ്ചായത്തിലേക്കു മടങ്ങുകയല്ലേ, എങ്ങനെയായിരിക്കും പ്രവർത്തനങ്ങൾ?
തിരഞ്ഞെടുപ്പിൽ ഇടവേളയില്ല. 25 വർഷം മുൻപ് ഞാൻ എവിടെയായിരുന്നു അവിടെ നിന്നാണ് ഞാൻ വീണ്ടും ജനവിധി തേടുന്നത്. ജനപ്രതിനിധി എന്ന യാതൊരു സുരക്ഷയുമില്ലാതെയാണ് മത്സരിക്കുന്നത്. അതിനാൽ കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിക്കും. സംസ്കൃത കോളജ് വാർഡിലേക്കാണു മത്സരം.
- Also Read ‘150 വോട്ട് നിനക്ക് കിട്ടില്ലെന്നു പറഞ്ഞു’, ഒടുവില്‍ കിട്ടിയത്; കോട്ടാത്തല ബ്ലോക്ക് ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ച അഖിൽ മാരാർ
∙മുൻ എംഎൽഎ എന്നത് ഒരു ബാധ്യതയാണോ?
ഒരിക്കലും ഇല്ല. നമ്മുടെ പാടം, നമ്മുടെ കൃഷി, നമ്മുടെ പശുക്കൾ. ഞാൻ അവിടെ ലോക്കൽ അല്ലേ. പണ്ടും അവിടെ എംഎൽഎ ബോർഡ് വച്ചിട്ടല്ലാ ഞാൻ പോയിരുന്നത്. പദ്ധതികളിൽ എന്റെ പേര് വച്ചിരുന്നില്ല. എനിക്ക് ഒരു മാറ്റവുമില്ല. ആളുകൾക്ക് അത് മനസ്സിലാകും.
- Also Read സിപിഎമ്മുമായുള്ള തർക്കം പരിഹരിക്കാനായില്ല; മണ്ണൂരിൽ സിപിഐ ഒറ്റയ്ക്കു മത്സരിക്കും
∙2021ലെ ഒരു ഫെയ്സ്ബുക് പോസ്റ്റ് വീണ്ടും പങ്കുവച്ച് കണ്ടല്ലോ?
ഞാൻ അടാട്ടിലേക്കു വരുമെന്ന് 5 കൊല്ലം മുൻപ് തന്നെ തീരുമാനമെടുത്തതാണ്. മത്സരിച്ച് വരണോ അല്ലാതെ വരണോ എന്നതു മാത്രമേ സംശയം ഉണ്ടായിരുന്നുള്ളൂ. എഐസിസിയെയും കെപിസിസിയെയും അറിയിച്ചു. പ്രതിപക്ഷ നേതാവിനോടും ടി.എൻ പ്രതാപനോടും സംസാരിച്ചു. എന്നിട്ടാണ് തീരുമാനമെടുത്തത്. അടാട്ട് പഞ്ചായത്തിലെ കാര്യങ്ങൾ ഇപ്പോൾ എവിടെയും പറഞ്ഞിട്ട് കാര്യമില്ല. അന്ന് തന്നെ തീരുമാനമെടുത്തു. അടാട്ട് ചില തീരുമാനങ്ങൾ എടുക്കാൻ ഒരു പവർഫുൾ പോസറ്റിലേക്കു വരണം. അതിനാണ് ഈ തീരുമാനത്തിലെത്തിയത്. നമ്മൾ അത് നടപ്പിലാക്കും.
- Also Read ബിഹാറിൽ പച്ചതൊടാതെ ഇടതുകക്ഷികൾ; കാരണം ആ ‘സൂനാമി’! വേണമായിരുന്നോ ആ 3 മത്സരങ്ങൾ? തകർന്നടിഞ്ഞത് സിപിഐയുടെ ഇടതു മേധാവിത്വം
∙ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാൻ ശ്രമിച്ചില്ലേ?
2010ൽ ജില്ലാ പഞ്ചായത്തിലെ പേരാമംഗലം ഡിവിഷനിൽ നിന്ന് ഞാൻ മത്സരിച്ചിരുന്നു. 102 ബൂത്തിലെ 101ലും അന്ന് ഞാൻ ലീഡ് ചെയ്തു. അന്ന് ജില്ലാ പഞ്ചായത്തിൽ ഏറ്റവും വലിയ ലീഡും എനിക്കായിരുന്നു. പാർലമെന്ററി പോസ്റ്റുകൾ ഒന്നും എന്നെ സംബന്ധിച്ച് വ്യക്തിപരമായി മത്ത് പിടിപ്പിക്കുന്നില്ല. എന്റെ ലഹരി നമ്മുടെ കൃഷിയും കൃഷിക്കാരുമാണ്. ഒരു അടാട്ട് മോഡൽ ഉണ്ട്. ലോകത്തിന് മാതൃകയായ പഞ്ചായത്തായിരുന്നു അടാട്ട്. 2007ൽ വിഎസ് സർക്കാർ പഞ്ചായത്ത് രാജ് കോർ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തത് എന്നെയായിരുന്നു. സിപിഎം പ്രതിനിധികൾ എത്രയോ പേരുണ്ടായിരുന്നു. പക്ഷേ, എന്നെ തിരഞ്ഞെടുത്തു. എത്രയോ പദവികളിൽ ഇരുന്നിട്ടുണ്ട്. അത് ഒന്നും എന്നെ മത്ത് പിടിപ്പിക്കുന്നതല്ല.
∙വടക്കാഞ്ചേരിയിലേക്കിനി മത്സരിക്കുമോ?
ഞാൻ മത്സരിക്കില്ല. പക്ഷേ, യുഡിഎഫ് സ്ഥാനാർഥി വടക്കാഞ്ചേരിയിൽ വിജയിക്കും. അടാട്ട് വഴി വിജയം ഉറപ്പാക്കും.
- Also Read തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യം; മരുതറോഡിൽ കോൺഗ്രസിനായി മത്സരരംഗത്ത് 2 ജോഡി ദമ്പതിമാർ
∙അനിൽ അക്കരയുടെ കാര്യത്തിൽ ഹയർസെക്കന്ററിയിൽ നിന്ന് എൽപി സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് സിപിഎം ആക്ഷേപം.
സിപിഎം എത്രവേണമെങ്കിലും ആക്ഷേപിക്കട്ടെ. പണ്ട് വീടുമുടക്കി എന്ന് പറഞ്ഞായിരുന്നു ആക്ഷേപം. അത് പറഞ്ഞവരെല്ലാം ഇന്ന് ജയിലിലാണ്. അന്ന് പരാതി നൽകിയ എ.സി.മൊയ്തീൻ ഇന്ന് പിഎംഎൽഎ കേസിലെ പ്രതിയാണ്. മുൻ എംഎൽഎ പത്മകുമാർ ജയിലിലേക്ക്, മുൻ എംഎൽഎ അനിൽ അക്കര ഗ്രാമസഭയിലേക്ക്. അത്ര വ്യത്യാസമേയുള്ളൂ. ശബരിമല കൊള്ള നടത്തിയവർ എന്ത് വേണമെങ്കിലും പ്രചരിപ്പിക്കട്ടെ.
∙അടാട്ട് പിടിച്ചെടുക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഒരു പ്രസ്റ്റീജ് ആണോ?
അടാട്ട് ഒരു സ്വപ്നമാണ്. എന്റെ ജീവിതം അടാട്ടെ മണ്ണുമായി ചേർന്നതാണ്. അത് നിലനിർത്തേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. English Summary:
Anil Akkara is contesting in the upcoming Attoor Grama Sabha election: His focus is on regaining control of the Attoor panchayat and fostering local development through grassroots engagement. He aims to bring back the Attoor model. |