deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വനിതാ സംവരണ സീറ്റിൽ ട്രാൻസ്​വുമൺ; റിട്ടേണിങ് ഓഫിസർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

LHC0088 2025-11-21 01:21:38 views 841

  



കൊച്ചി ∙ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫിസർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. അമേയ പ്രസാദിന്റെ ഹർജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു.  

  • Also Read ‘എത്ര പേരുടെ വോട്ട് ഒഴിവാക്കിയിട്ടുണ്ടാകും’; ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ നിയമവിരുദ്ധം, പോരാട്ടത്തിന് കോൺഗ്രസ്   


വനിതാ സംവരണ സീറ്റിലേക്കാണ് ട്രാൻസ്​വുമണായ അമേയ നാമനിർദേശപത്രിക സമർപ്പിച്ചത്. എന്നാൽ വോട്ടർപട്ടികയിൽ അമേയ ട്രാൻസ്ജെൻഡർ എന്നാണ് ഉള്ളത്. ഹർജി പരിഗണിക്കവെ പട്ടികയിൽ  മാറ്റം വരുത്താൻ സമയമുണ്ടായിരുന്നല്ലോ എന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജെൻഡർ മാറ്റണമെന്ന അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരുന്നു എന്ന് അമേയ കോടതിയെ അറിയിച്ചു. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനല്ലേ അപേക്ഷ നൽകേണ്ടതെന്നു കോടതി ചോദിച്ചു. ഇതിനു ശേഷമാണ് തീരുമാനം റിട്ടേണിങ് ഓഫിസർ എടുക്കട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.  

  • Also Read തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി   


ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അമേയ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം സാങ്കേതികം മാത്രമാണെന്നും ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ട്രാന്‍സ്​വുമണിന് ഉണ്ടെന്നു കോടതിവിധിയുണ്ടെന്നും അമേയ പറഞ്ഞു. കമ്യൂണിറ്റിയെ അടിസ്ഥാനപ്പെടുത്തിയുള്ള കുറച്ചു പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പതിമൂന്നാം വയസില്‍ ശസ്ത്രക്രിയ നടത്തി സ്ത്രീ ആയതാണ്. വോട്ടര്‍ പട്ടികയില്‍ ഒഴികെ എല്ലാ രേഖകളിലും താന്‍ സ്ത്രീ ആണെന്നും അമേയ പറഞ്ഞു. ട്രാന്‍സ്‌വുമണിന് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാമെന്ന് 2021ല്‍ ബോംബെ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് അമേയ.

  • Also Read ‘ഫോം കിട്ടാനായി പോയത് 5 തവണ, പുലർച്ചെ 3 വരെ ഇരുന്ന് അപ്‍ലോഡ് ചെയ്തു’; 17 ദിവസം കൊണ്ട് എസ്ഐആർ പൂർത്തിയാക്കി ഈ ബിഎൽഒമാർ   

    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Ameya Prasad\“s Nomination Acceptance: The High Court has considered Ameya Prasad\“s petition regarding the acceptance of her nomination for the Pothencode Division of the Thiruvananthapuram District Panchayat election. The court has issued a notice to the State Election Commission and other parties involved.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122584