search

നേരത്തേ വരാമെന്ന് പറഞ്ഞു; വന്നത് ചേതനയില്ലാതെ: തീരാനഷ്ടമായി അഷ്റഫിന്റെ വേർപാട്

cy520520 1 hour(s) ago views 851
  

  

  



അത്തോളി ∙ റമസാൻ മാസം ആയതിനാൽ, അഷ്റഫിന്റെ ഭാര്യ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കുന്നതിന് ഇടയിൽ ആയിരുന്നു ദുരന്തവാർത്ത അറിഞ്ഞത്. നോമ്പ് തുറക്കാൻ നേരത്തേ എത്താം എന്നു പറഞ്ഞു പോയ അഷ്റഫ് പിന്നീട് എത്തിയത് ചേതനയറ്റ ശരീരമായാണ്. അഷ്റഫ് കഴിഞ്ഞ 20 വർഷമായി ചുമട്ടുതൊഴിലാളിയായി പ്രവർത്തിക്കുന്നു. കഠിനാധ്വാനത്തിലൂടെ കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന അദ്ദേഹം നാട്ടുകാർക്കിടയിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായിരുന്നു. അഷ്റഫിന്റെ വേർപാട് വലിയങ്ങാടിയിലെ തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടമായതായി സഹപ്രവർത്തകർ പറഞ്ഞു.

കച്ചവടത്തിന് ഇടനില നിൽക്കാൻ ഇനി ‘ബഷീർക്ക’ ഇല്ല
അത്തോളി ∙ അത്തോളിയിലെ വ്യാപാര മേഖലയിൽ 50 വർഷമായി നിറഞ്ഞു നിന്നിരുന്ന ‘ബഷീർക്ക’ ഇനി ഓർമ. ഇന്നലെ വലിയങ്ങാടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച ബഷീർ അത്തോളിക്കാരുടെ പ്രിയപ്പെട്ട ഇടനിലക്കാരനായിരുന്നു. പ്രാദേശിക വ്യാപാര രംഗത്ത് സത്യസന്ധവും കഠിനാധ്വാനവും കൊണ്ടു ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. 9 ാം ക്ലാസ് പഠനകാലത്താണ് പിതാവ് ഖാദറിന്റെ ചരക്ക് കടത്ത് വ്യാപാര രംഗത്ത് സഹായിയായി ബഷീർ രംഗത്തെത്തിയത്. പിന്നീട് ചരക്ക് കടത്ത് ചുമതല മുഴുവൻ ഏറ്റെടുക്കുകയായിരുന്നു.  

കൊപ്ര, അടയ്ക്ക, കയർ, ചൂടി തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ വലിയങ്ങാടിയിലെ വിപണിയിൽ എത്തിക്കുകയും വലിയങ്ങാടിയിൽ നിന്ന് അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ തിരികെ അത്തോളിയിൽ എത്തിക്കുകയും ചെയ്യുന്ന ഇടനിലക്കാരനായിരുന്നു. പ്രാദേശിക വ്യാപാര ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. പഴയ രീതിയിലുള്ള ചരക്ക് ഗതാഗതം കുറഞ്ഞെങ്കിലും ആഴ്ചയിൽ രണ്ടു മൂന്നു തവണയെങ്കിലും വലിയങ്ങാടിയിൽ എത്തുന്നത് പതിവായിരുന്നു. ഒരു കാലത്ത് വലിയ ലോറിയിൽ സിമന്റ്, കമ്പി ഉൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുവന്നിരുന്ന ബഷീർ, ഇപ്പോൾ പ്രായമായതു കാരണം ചെറിയ വാഹനത്തിലാണ് കയറ്റിറക്ക് നടത്തിയിരുന്നത്.    1) കോർപറേഷൻ ഓഫിസിന്റെ മതിൽ ചാടി കടന്നെത്തിയ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബുവിനെ പൊലീസ് ഗേറ്റിനു പുറത്താക്കാനുള്ള ശ്രമത്തിൽ. 2) കോർപറേഷൻ ഓഫിസിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് നേതാവ് ഷിബുവിന്റെ ഷർ‌ട്ട് പിടിവലിക്കിടെ കീറിയപ്പോൾ.

കോർപറേഷൻ ഓഫിസിൽ പ്രതിഷേധം
കോഴിക്കോട്∙ വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് നാലുപേർ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിൽ കയറി പ്രതിഷേധിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കാൻ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. ADVERTISEMENT Go AD-FREE

ജില്ലാ പ്രസിഡന്റ് ആർ.ഷഹിന്റെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ വൈശാൽ കല്ലാട്ട്, വി.ടി.നിഹാൽ, ബവിത്ത് മലോൽ, ജില്ലാ ഭാരവാഹികളായ എം.ഷിബു, പി.എം.ആഷിക്, എം.കെ. സയീഷ് എന്നിവർ നേതൃത്വം നൽകി. ബിൽഡിങ് പെർമിറ്റ് കാൻസൽ ചെയ്ത കെട്ടിടത്തിൽ ലൈസൻസ് പുതുക്കി നൽകിയ അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഉപരോധം നടത്തിയത്. പ്രവർത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.    കോഴിക്കോട് വലിയങ്ങാടിയിലെ കോർപറേഷന്റെ പഴയ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് 4 പേർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി കൗൺസിലർമാർ മേയറുടെ ചേംബറിൽ കറുത്ത തുണി വിരിച്ചു പ്രതിഷേധിക്കുന്നു.

ഒന്നാം നിലയിൽനിന്ന് താഴേക്ക് കൊണ്ടുവരുന്നതിനിടെ യൂത്ത്കോൺഗ്രസ് നേതാവ് ഷിബുവിന്റെ വസ്ത്രങ്ങൾ പൊലീസ് വലിച്ചു കീറിയതോടെ പ്രതിഷേധം വാക്കേറ്റമായി. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കെട്ടിടം തകർന്ന സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ഡപ്യൂട്ടി മേയറുടെ ഓഫിസ് ഉപരോധിച്ചു. ചേംബറിലെത്തി പ്രതിഷേധിച്ച പ്രവർ‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ADVERTISEMENT Go AD-FREE

ബിജെപി സിറ്റി ജില്ലാകമ്മിറ്റി കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി ദുരന്ത സ്ഥലത്തുനിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു കൊണ്ടാണ് സിറ്റി ജില്ലാപ്രസിഡന്റ് കെ.പി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് തുടങ്ങിയത്.

കോർപറേഷന്റെ മതിൽകെട്ട് ചാടിക്കടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതിനിടെ കോർപറേഷൻ ഓഫിസിൽ മേയറുടെ ചേംബറിലേയ്ക്ക് കയറാൻ ശ്രമിച്ച ബിജെപി കൗൺസിലർമാരും പ്രവർത്തകരും പ്രതിഷേധം തുടങ്ങി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ഇവരെ നീക്കുകയായിരുന്നു. ADVERTISEMENT GO AD-FREE English Summary:
Valiyangadi tragedy in Kerala has claimed several lives, including a dedicated middleman and a hardworking porter. The news has sparked protests across Kozhikode Corporation as various political parties express their anger over building safety lapses.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162517