ബെംഗളൂരു∙ കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷി(30)ന്റെ പെൺകുഞ്ഞാണു മരിച്ചത്. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്കു പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം.
- Also Read ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾ രോഗം പ്രതിരോധിക്കാം; ഇന്ത്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ചു
ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആശുപത്രി സൂപ്രണ്ടിനോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. കടുത്ത പ്രസവവേദനയിൽ എത്തിയ രൂപയ്ക്കു ബെഡ് നൽകിയില്ലെന്നു മാത്രമല്ല, നിലത്ത് ഇരിക്കാൻ നിർബന്ധിച്ചെന്നും കുടുംബം ആരോപിച്ചു. ജീവനക്കാരിൽനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു. കുടുംബം പരാതി നൽകിയിട്ടുണ്ട്.
- Also Read അമ്മാവനോട് പ്രണയം, വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങി; മരുമകളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു, അറസ്റ്റ്
‘‘രൂപയ്ക്ക് വളരെയധികം വേദനയുണ്ടായിരുന്നു. ഭയങ്കര ബുദ്ധിമുട്ടിലായിരുന്നു അവർ. എന്നാൽ ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും അവളെ നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചുപറഞ്ഞതാണ്. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ അവർ യാതൊന്നും ചെയ്തില്ല’’ – കുടുംബാഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
അതേസമയം, അവഗണനയുണ്ടായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ജില്ലാ ആശുപത്രി സർജൻ ഡോ. പി.ആർ. ഹവാനുർ പറഞ്ഞു. ‘‘രാവിലെ 10.27നാണ് യുവതിയെത്തിയത്. അപ്പോൾ മൂന്നു യുവതികൾ ലേബർ വാർഡിൽ ഉണ്ടായിരുന്നു. കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും വേദനകൂടി അവർ ശുചിമുറിയിലേക്കു പോയി. അവരുടെ ബിപി 160/100 എന്ന നിലയിൽ ആയിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന അവരെ 10.36ന് വാർഡിലേക്കു കയറ്റി. തിങ്കളാഴ്ച മുതൽ കുഞ്ഞിന് അനക്കമില്ലെന്നായിരുന്നു അവരുടെ പരാതി. പ്രസവത്തിനുമുൻപുതന്നെ കുട്ടി മരിച്ചിരുന്നോയെന്നു സംശയിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 11.07നാണ് യുവതി വാർഡിനു പുറത്തേക്കു വരുന്നത്’’ – അദ്ദേഹം പറഞ്ഞു. English Summary:
Infant death: A newborn tragically died in Haveri District Hospital after its mother, Roopa Gireesh, was denied a labor room bed, forcing a corridor delivery. Authorities are investigating claims of severe negligence following the infant\“s death. |