LHC0088 • 4 hour(s) ago • views 466
ബെംഗളൂരു ∙ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. ടെർമിനൽ 1ലെ വിവിഐപി പിക്കപ്പ് പോയിന്റിനു സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് വടിവാൾ വീശി യുവാവിന്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയായിരുന്നു.
- Also Read ‘ഈ കുട്ടിയ്ക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്’: വൈഷ്ണയോട് എൻഡിഎ സ്ഥാനാർഥി; കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി – വിഡിയോ
Timely intervention by CISF, averted a major crime at Bengaluru Airport.
Around midnight on 16 Nov, a man armed with a long metal knife charged toward two taxi drivers at the T1 Arrival area of @BLRAirport. ASI/Exe Sunil Kumar & team acted swiftly, overpowered the attacker and… pic.twitter.com/upFWXEtTaW— CISF (@CISFHQrs) November 17, 2025
വിവിഐപി മേഖലയിലേക്ക് ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഇതിനിടെ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരുക്കേറ്റു. കേസിൽ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. ഇന്നലെ പുലർച്ചെയാണ് സംഭവമുണ്ടായത്. ജയനഗർ സ്വദേശിയാണ് സുഹൈൽ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. English Summary:
Bengaluru airport attack: Attack involves a taxi driver arrested after a sword attack at the VVIP pickup point of Kempegowda Airport. The incident resulted in injuries to a CISF officer and highlights a security breach at the airport. |
|