കൊച്ചി ∙ കോർപറേഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയതോടെ രാജിയും പാർട്ടി മാറലുമടക്കം കൂട്ടപ്പൊരിച്ചിൽ. ഇത്തവണ ജനറൽ വിഭാഗത്തിലേക്ക് മാറിയ ഗിരിനഗർ ഡിവിഷനിലെ നിലവിലെ കൗൺസിലർ മാലിനി കുറുപ്പിന് സീറ്റില്ല. ഇതോടെ, മാലിനി കുറുപ്പ് സ്വതന്ത്രയായി മത്സരിക്കുമെന്നാണ് വിവരം.
Also Read തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും മുസ്‌ലിം ലീഗും
കോൺഗ്രസിന്റെ ദേവികുളങ്ങര കൗൺസിലർ ശാന്താ വിജയനും പാർട്ടി വിട്ടു. കോൺഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്ന് മണിക്കൂറുകൾക്കകം ശാന്താ വിജയൻ ബിജെപിയിൽ ചേർന്നു. ശാന്ത ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും. കോൺഗ്രസിന്റെ നിലവിലെ കരുവേലിപ്പടി കൗൺസിലർ ബാസ്റ്റൻ ബാബു പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവച്ചു. കരുവേലിപ്പടി ഇത്തവണ വനിതാ ഡിവിഷൻ ആയതോടെ ചുള്ളിക്കൽ സീറ്റ് ബാസ്റ്റിൻ പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല.
Also Read ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
ഭരണത്തിലേറിയാൽ മേയർ സ്ഥാനാർഥിയായി പരിഗണിക്കാനിടയുള്ള സിറ്റിങ് കൗൺസിലർ വി.കെ.മിനിമോൾ ഉൾപ്പെടെ 31 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. 76 അംഗ കൗൺസിലിൽ നേരത്തേ 40 സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച കോൺഗ്രസ് മത്സരിക്കുന്ന മുഴുവൻ സീറ്റിലേക്കും ഇതോടെ സ്ഥാനാർഥി നിർണയം നടത്തി.
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
നിലവിൽ മാമംഗലം ഡിവിഷനിലെ കൗൺസിലറായ വി.കെ.മിനിമോൾ ജനറൽ സീറ്റായ പാലാരിവട്ടം ഡിവിഷനിലാണ് ഇത്തവണ മത്സരിക്കുക. 2015ൽ പാലാരിവട്ടം വനിത വാർഡ് ആയിരുന്നപ്പോൾ മിനിമോൾ ഇവിടെ നിന്ന് വിജയിച്ചിരുന്നു. മറ്റു മേയർ സ്ഥാനാർഥികളെന്നു കരുതപ്പെടുന്ന ദീപ്തി മേരി വർഗീസിന്റെയും ഷൈനി മാത്യുവിന്റെയും പേര് ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് മത്സരിക്കുന്ന 71 സീറ്റിൽ നാല് ജനറൽ സീറ്റുകളിലാണ് ഇതോടെ വനിതകൾ മത്സരിക്കുന്നത്.
Also Read തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന് ഭീഷണിയായി വിമതശല്യം
ഗിരിനഗർ ഇത്തവണ ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടതോടെ മാലിനി കുറുപ്പിന് സീറ്റ് നഷ്ടപ്പെട്ടേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഇവിടുത്തെ മുൻ കൗൺസിലർ കൂടിയായ പി.ഡി.മാർട്ടിൻ സീറ്റിന് വേണ്ടി ശക്തമായി നിലകൊണ്ടതോടെയാണ് ഇത്. മാർട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി. താൻ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് മാലിനി അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കുന്നത്.
Also Read പഞ്ചായത്തംഗത്തിന് 8000, മേയർക്ക് 15800; തദ്ദേശതിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്ക് ലഭിക്കുന്നത് ശമ്പളമല്ല, ഓണറേറിയം മാത്രം
ഗിരിനഗറിലെ സ്ഥാനാർഥി തീരുമാനത്തിൽ പ്രതിഷേധിച്ച് ഏഴോളം കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. യുഡിഎഫിലെ ഈ സംഭവവികാസങ്ങൾ മുന്നിൽക്കണ്ട് എൽഡിഎഫ് ഗിരിനഗർ സീറ്റിൽ ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിപിഐക്ക് അനുവദിച്ചിട്ടുള്ള സീറ്റാണിത്. എൽഡിഎഫ് മാലിനിയെ പിന്തുണയ്ക്കുമോ അതോ സിപിഐ സ്ഥാനാര്‍ഥിയായി തന്നെ മാലിനി രംഗത്തു വരുമോ എന്നതാണ് ഇനി അറിയേണ്ടത്. ബിജെപി നേരത്തേ പാർട്ടി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോളുടെ പേര് ഗിരിനഗർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തവണ ദേവികുളങ്ങര വനിതാ ഡിവിഷൻ ആയിരുന്നപ്പോൾ ഇവിടെ വിജയിച്ച ശാന്താ വിജയന് ഈ ഡിവിഷൻ ജനറൽ വിഭാഗത്തിലേക്ക് വന്നതോടെ സീറ്റ് കിട്ടിയില്ല. കെ.എ.വിജയകുമാറാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് പട്ടിക പുറത്തു വന്ന് മണിക്കൂറുകൾക്കകം സിറ്റിങ് കൗൺസിലർ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ വച്ച് പാർട്ടിയിൽ ചേരുന്നതായി ബിജെപി പ്രഖ്യാപിച്ചു.
കൗൺസിലർ സ്ഥാനവും പാർട്ടി ഭാരവാഹിത്വും ശാന്താ വിജയൻ രാജി വച്ചതിനു പിന്നാലെയാണ് ശാന്ത ബിജെപി വേദിയിലെത്തിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, പാർട്ടി സിറ്റി ജില്ലാ അധ്യക്ഷൻ കെ.എസ്.ഷൈജു അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ശാന്തയുടെ പാർട്ടി മാറൽ. കരുവേലിപ്പടി വനിതാ ഡിവിഷൻ ആയതോടെ ചുള്ളിക്കൽ സീറ്റ് ലഭിക്കുമെന്ന് ബാസ്റ്റ്യൻ ബാബു കരുതിയെങ്കിലും സെബാസ്റ്റ്യൻ ആന്റണിയെയാണ് ഇവിടെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെയാണ് അനുയായികളുമൊത്ത് പാർട്ടി വിടാൻ ബാസ്റ്റ്യൻ ബാബു രാജി പ്രഖ്യാപനം നടത്തിയത്. English Summary:
Candidate List for Kochi Corporation Election: Kochi Corporation Election witnesses turmoil as the Congress candidate list sparks resignations and party shifts.