തിരുവനന്തപുരം∙ ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന തിരുവനന്തപുരത്തെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് പ്രചാരണ ആയുധമാക്കി കോണ്‍ഗ്രസ്. ആറ്റുകാല്‍ പൊങ്കാലയില്‍ ചൂരല്‍ കുത്ത് കുട്ടികള്‍ക്ക് മാനസികമായി പ്രയാസം ഉണ്ടാക്കുമെന്ന് പരസ്യമായി പോസ്റ്റ് ഇട്ട ആളെയാണ്, മേയറായി ബിജെപി ഉയര്‍ത്തി കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. അങ്ങനെയുള്ളവരാണോ ഈ നഗരത്തിന്റെ മേയറാകുന്നതെന്നും മുരളീധരൻ ചോദിച്ചു.
- Also Read കലിയടങ്ങാതെ ശിവൻകുട്ടി: കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട
കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് 2018ല്‍ ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. വസ്തുതകള്‍ അറിയാതെയാണ് ശ്രീലേഖയുടെ പ്രതികരണം എന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞിരുന്നു. ശ്രീലേഖയെ ബിജെപി സ്ഥാനാര്‍ഥി ആക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചിരുന്നു. കുത്തിയോട്ടത്തിനെതിരെ ബാലാവകാശ കമ്മിഷനെ കൊണ്ടു കേസെടുപ്പിച്ച ശ്രീലേഖയ്ക്കു വേണ്ടിയാണോ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരുവനന്തപുരത്തെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് സന്ദീപ് ചോദ്യം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കെ.മുരളീധരനും വിഷയം ഏറ്റെടുത്തത്. കോണ്‍ഗ്രസിന്റെ പ്രചാരണ വേദികളില്‍ എല്ലാം ഈ വിഷയം ഉന്നയിക്കാനാണ് തീരുമാനം. അതേസമയം, താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ആര്‍.ശ്രീലേഖ പറഞ്ഞു.
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
MORE PREMIUM STORIES
English Summary:
Congress Targeting R. Sreelekha for criticizing the ritual at Attukal Pongala: The Congress party is leveraging the post to question her suitability for the position, citing concerns about child rights violations. |