ബെംഗളൂരു ∙ കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിലായി. ബിഹാർ സ്വദേശി വികാസ് കുമാർ ആണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെ നമ്പർ ഉപയോഗിച്ചു പ്രതി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിൽ പണം ആവശ്യപ്പെട്ടു സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സെപ്റ്റംബറിലാണ് ഉപേന്ദ്ര സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്പറിൽ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണു ഫോൺ ഹാക്ക് ചെയ്തത്.
- Also Read നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യം മെച്ചപ്പെട്ടതായി കുടുംബം
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Upendra എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Upendra\“s phone hacking case has led to the arrest of a Bihar native: The actor reported the incident to cybercrime police in September after his phone was compromised and used for WhatsApp scams. |