തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30 നായിരുന്നു സംഭവം. ഗർഡറുകൾ ഉയർത്തിമാറ്റാനുള്ള ശ്രമം നടക്കുകയാണ്. ഇതുമൂലം വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. കുത്തിയതോട് അരൂർ പൂച്ചാക്കൽ എന്നീ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ സംഭവ സ്ഥലത്തുണ്ട്. English Summary:
Aroor Thuravoor flyover construction mishap : Occurred at Eramalloor, with concrete girders falling and trapping a pickup van driver. Rescue operations are underway, and traffic is being diverted by the police. |