ന്യൂഡൽഹി ∙ തിങ്കൾ രാവിലെ ഡൽഹിയുടെ അതിർത്തി കടന്നെത്തി, വൈകിട്ടു വരെ തുടർച്ചയായ യാത്ര. ഇതിനിടെ ഒരിക്കൽ പോലും മൊബൈല്‍ ഫോൺ ഉപയോഗിച്ചില്ല. മൂന്നു മണി കഴിഞ്ഞ് ചെങ്കോട്ടയ്ക്ക് സമീപത്തെ പാർക്കിങ് സ്ഥലത്ത് എത്തിയ കാർ അവിടെ മൂന്നു മണിക്കൂറോളം നിർത്തിയിട്ടു. അത്രയും നേരം ഡോ. ഉമർ കാറിൽനിന്നു പുറത്തിറങ്ങിയതേയില്ല. ഡൽഹി സ്ഫോടനത്തിനു മുൻപ് ഫരീദാബാദിൽ നിന്ന് ചെങ്കോട്ട വരെയുള്ള ഡോ. ഉമറിന്റെ യാത്രയെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്. ധാരാളം സഞ്ചാരികളെത്തുന്ന ചെങ്കോട്ടയിലെ പാർക്കിങ് സ്ഥലമോ തിരക്കൊഴിയാത്ത കൊണാട്ട് പ്ലേസോ ആണ് ഉമർ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയാണ്,
- Also Read ഭീകരർ 2 കാറുകൾ വാങ്ങി? ചുവപ്പു നിറത്തിലുള്ള കാറിനായി തിരച്ചിൽ, ഡൽഹിയിൽ ജാഗ്രതാ നിർദേശം
∙ 3 മണിക്കൂർ കാറിൽത്തന്നെ; എന്തായിരുന്നു ഉമറിന്റെ മനസ്സിൽ?
വൈകിട്ട് 3.19നാണ് ഉമര്‍ മുഹമ്മദ് ഐ20 കാറിൽ ചെങ്കോട്ടയ്ക്കു സമീപത്തെ പാർക്കിങ്ങിലെത്തിയത്. അവിടെനിന്ന് വീണ്ടും വണ്ടിയെടുത്തത് 6.28 ന്. അത്രയും നേരം – ഏതാണ്ട് 3 മണിക്കൂർ– അയാൾ കാറിൽനിന്നു പുറത്തിറങ്ങിയിട്ടില്ല. എന്തായിരിക്കും അയാൾ അവിടെയിരുന്നു കണക്കുകൂട്ടിയത്? ചെങ്കോട്ടയുടെ സമീപം തന്നെ സ്ഫോടനം നടത്തുകയായിരുന്നോ അയാളുടെ ലക്ഷ്യം? നേരത്തേ ഫരീദാബാദിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീൽ ചോദ്യംചെയ്യലിൽ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയത് അടുത്ത റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്നാണ്. അതിനായി താനും ഉമറും ചെങ്കോട്ട സന്ദർശിച്ചിരുന്നെന്നും അയാൾ വെളിപ്പെടുത്തി. മുസമ്മിൽ പിടിയിലായത് അറിഞ്ഞ ഉമർ, പദ്ധതി നേരത്തേ നടപ്പാക്കാൻ തീരുമാനിച്ചാണോ അവിടെയെത്തിയത് എന്നു വ്യക്തമല്ല.
- Also Read രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ‘ബോംബ്’ ബാധിച്ചില്ല; കോൺഗ്രസും ഇങ്ങനെ എത്ര ദൂരം പോകും?
പാർക്കിങ്ങിൽ സ്ഫോടനം നടത്താനായിരുന്നു ഉമറിന്റെ ആദ്യ പദ്ധതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിങ്കളാഴ്ച ചെങ്കോട്ടയിൽ സന്ദർശകർക്ക് അനുമതിയില്ലാത്തതിനാൽ സഞ്ചാരികൾ കുറവായിരുന്നു. അതുകൊണ്ട് അവിടെ സ്ഫോടനം നടത്താതെ, അടുത്ത നീക്കം എന്താവണം എന്നാലോചിച്ചാവാം അയാൾ മണിക്കൂറുകൾ കാറിൽത്തന്നെയിരുന്നത് എന്നാണ് ഒരു നിഗമനം.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
∙ ലക്ഷ്യം കൊണാട്ട് പ്ലേസ്?
ഡല്‍ഹിയിലെത്തിയ ശേഷം ഉമറിന്റെ വെളുത്ത ഐ20 കാർ സഞ്ചരിച്ച വഴികളെപ്പറ്റിയും സംശയങ്ങളുണ്ട്. ബദർപുർ ടോൾ ബൂത്തിൽനിന്ന് മയൂർ വിഹാറിലേക്കാണ് ആദ്യം കാർ തിരിഞ്ഞത്. അവിടെയാണ് അക്ഷർധാം ക്ഷേത്രം. അവിടെനിന്ന് നേരിട്ട് ഓൾഡ് ഡല്‍ഹിയിലേക്കു പോകുന്നതിനു പകരം കൊണാട്ട് പ്ലേസിലേക്കാണ് ഉമര്‍ പോയത്. കൊണാട്ട് പ്ലേസും ഇയാളുടെ ലക്ഷ്യമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആ മേഖലയിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
- Also Read കാർ പൊട്ടിത്തെറിച്ച നിമിഷം: ഡൽഹി സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്
∙ ഒരിക്കൽ പോലും ഫോൺ ഉപയോഗിച്ചില്ല
സ്ഫോടനത്തിനു 10 ദിവസം മുൻപ്, അതായത് ഒക്ടോബർ 31 മുതൽ ഉമറിന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഫോണിന്റെ അവസാന ലൊക്കേഷന്‍ അൽ ഫലാ സർവകലാശാലയാണെന്ന് പൊലീസ് കണ്ടെത്തി. ഫരീദാബാദ് മുതൽ ചെങ്കോട്ട വരെയുള്ള കാർ യാത്രയില്‍ ഒരിക്കല്‍ പോലും അയാൾ മൊബൈൽ ഫോൺ നോക്കിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്. അത്രയും നേരം മൊബൈല്‍ ഉപയോഗിച്ചില്ലെങ്കില്‍ അതും നേരത്തേ തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. എന്നാൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കാതെ, സംഘത്തിലെ മറ്റുള്ളവരുമായി ഇയാൾ എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്നു വ്യക്തമല്ല. English Summary:
3 Hours in Red Fort Parking: Red Fort parking investigation reveals suspicious activity. The inquiry is focused on the suspect Umar Mohammed\“s activities, including a three-hour parking stop and a possible plan. This also takes into account the route taken by the suspect, along with their suspicious activities and possible plans. |