പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങൽ. പരമാവധി അഞ്ചു സീറ്റ് വരെയാണ് ജൻ സുരാജിന് പ്രവചിക്കപ്പെട്ടത്. ചില എക്സിറ്റ് പോളുകളിൽ സീറ്റ് പൂജ്യമാണ്. അവകാശവാദങ്ങൾക്കു തിരിച്ചടിയേറ്റാലും വോട്ടു കണക്കുകളിൽ ജൻ സുരാജ് നിർണായകമായേക്കാമെന്ന വിലയിരുത്തലുകളുണ്ട്.
Also Read ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
‘ഒന്നുകിൽ സിംഹാസനത്തിൽ, അല്ലെങ്കിൽ തറയിൽ’ എന്നാണ് ബിഹാറിലെ 243 സീറ്റിലും സ്ഥാനാർഥികളെ നിർത്തിക്കൊണ്ട് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചത്. 150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും പ്രഖ്യാപിച്ചു. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളായി നിർത്തിയപ്പോൾ തന്നെ മധ്യവർഗ വോട്ടുകളാണു ലക്ഷ്യമിടുന്നതെന്നു വ്യക്തമായിരുന്നു. ബിഹാറിലെ ജെൻസീ വോട്ടുകളും ജെഎസ്പിയുടെ മുന്നിലുണ്ടായിരുന്നു.
Also Read ബിഹാറിൽ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ച ഒരേയൊരു എക്സിറ്റ് പോൾ; 140 സീറ്റ് വരെ ലഭിക്കുമെന്ന് ജേണോ മിറർ
എക്സിറ്റ് പോളുകൾ പറയുന്നത് പ്രകാരം സീറ്റുകൾ കുറഞ്ഞാലും ഇരു മുന്നണികളുടെയും ജയപരാജയങ്ങളിൽ ജൻ സുരാജ് പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ഇന്ത്യാ സഖ്യത്തിനാകും ജൻ സുരാജ് പിടിച്ച വോട്ടുകൾ വലിയ തിരിച്ചടി നൽകുക. ബിഹാറിൽ ഭരണവിരുദ്ധ വികാരത്തിലുള്ള വോട്ടുകൾ ജൻ സുരാജിനും ഇന്ത്യ സഖ്യത്തിനുമായി വിഭജിച്ചുപോകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എൻഡിഎയുടെയും വോട്ടുകൾ പിടിക്കുമെങ്കിലും കൂടുതൽ പരുക്ക് ഇന്ത്യ സഖ്യത്തിനു തന്നെയാകും.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
2020ലെ ബിഹാർ തിരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ 10 ശതമാനത്തിൽ താഴെ വോട്ടുവ്യത്യാസത്തിനായിരുന്നു ഫലം നിർണയിക്കപ്പെട്ടത്. 36 സീറ്റിൽ 5 ശതമാനവുമായിരുന്നു വിജയത്തിനും പരാജയത്തിനുമിടയിലെ വോട്ടുവ്യത്യാസം. ഈ വോട്ടുകളെ ജൻ സുരാജ് സ്വാധീനിച്ചാൽ ജയപരാജയങ്ങളിൽ പാർട്ടിക്ക് നിർണായക പങ്കുണ്ടാകും. English Summary:
Prashant Kishor\“s Party\“s performance in the Bihar elections is critical: Exit polls suggest a limited seat count, but their vote share could significantly influence the outcomes of the leading alliances. Jan Suraj\“s impact on vote distribution might be a key factor in determining the winner.