ന്യൂഡൽഹി∙ ഡൽഹി സ്ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്ന് റിപ്പോർട്ട്. സ്ഫോടക വസ്തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്. താനും ഉമറും നേരത്തെ ചെങ്കോട്ടയിൽ എത്തിയെന്നാണ് മുസമ്മില്‍ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ അയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.
- Also Read തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്, ചുരുളഴിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി
കൂടാതെ പ്രതികൾ മറ്റിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. 2026 ജനുവരി 26ന് ഒരു സ്ഫോടനം പദ്ധതിയിട്ടിരുന്നെന്നാണ് മുസമ്മിൽ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കൂടാതെ ദീപാവലി ദിവസം സ്ഫോടനം നടത്താൻ തീരുമാനിച്ചെന്നും എന്നാൽ അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും മുസമ്മിൽ അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാൽ എവിടെയാണ് സ്ഫോടനം നടത്താനായി തിരഞ്ഞെടുത്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല.
- Also Read ‘വിചിത്രമായ പെരുമാറ്റം, പലരും കാണാനെത്താറുണ്ട്’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ
തിങ്കളാഴ്ച വൈകിട്ട് 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപം നടന്ന സ്ഫോടനത്തിൽ 9 പേരാണ് മരിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. കാർ ഓടിച്ചത് ഉമർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ കൂട്ടാളികളായ ഡോ.മുസമ്മിൽ ഷക്കീലിനെയും ഡോ.അദീൽ അഹമ്മദ് റാത്തറിനെയും സ്ഫോടനത്തിന് മുൻപ് സ്ഫോടക വസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @sanjay_tyagi2 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Delhi Blast: Investigation revealed that accused Muzammil Shakeel and Umar had visited the Red Fort area prior to the explosion and had plans for additional attacks, including a thwarted Diwali plot. |