മുംബൈ∙ ബോളിവുഡ് നടൻ ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് 61കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി നടന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാൽ മാധ്യമങ്ങളെ അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.
- Also Read തുർക്കി സൈനിക കാർഗോ വിമാനം തകർന്നു വീണു; വിമാനത്തിൽ 20 യാത്രക്കാർ – വിഡിയോ
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @shailendra50303 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Actor Govinda Hospitalized After Being Found Unconscious: Govinda, the Bollywood actor, was admitted to a Mumbai hospital after being found unconscious at his home. The 61-year-old actor underwent several tests, according to a close associate, and further details are awaited regarding his current health condition. |