തൊടുപുഴ ∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒൻപതോടെ നിർത്തി. തുടർന്നു കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ 2ന് ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. ഇന്നു രാവിലെ 9ന് അറ്റകുറ്റപ്പണികൾ തുടങ്ങും.
- Also Read ഭീതിയും ആശങ്കയും ഒഴിയാതെ ലേഡീസ് കംപാർട്മെന്റുകൾ; പേരിനു പോലുമില്ല സ്ത്രീസുരക്ഷ
വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.
- Also Read കടലിനടിയിൽ ഇതാദ്യമായി കണ്ടെയ്നർ സാന്നിധ്യം; എംഎസ്‌സി എൽസ 3 കപ്പലിന്റെ ഭാഗം കോവളത്ത് കണ്ടെത്തി
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാൻ സാധ്യതയുള്ളതിനാൽ ആറിലെ ജലത്തെ ആശ്രയിച്ചു നിൽ ക്കുന്ന കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെട്ടേക്കും. 5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Moolamattom Power House: Moolamattom Power Station\“s month-long maintenance causes fresh water supply disruptions in Thodupuzha, Kottayam, Ernakulam, and Alappuzha districts. Expect water shortages. |