അറ്റ്ലാന്റ് ∙ തുർക്കിയുടെ സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്ന് വീണു. അസർബൈജാനിൽ നിന്ന് പറന്നുയര്‍ന്ന കാർഗോ വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
- Also Read ട്രംപിന്റെ \“ഡീൽമേക്കർ\“ പ്രതിച്ഛായക്ക് തിരിച്ചടി: ക്വാലലംപുർ കരാർ സസ്‌പെൻഡ് ചെയ്ത് തായ്‌ലൻഡ്
‘‘അസർബൈജാനിൽ നിന്ന് പറന്നുയർന്ന സി–130 എന്ന സൈനിക കാർഗോ വിമാനം ജോർജിയ – അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 20 യാത്രക്കാരുണ്ടായിരുന്നു’’, പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
- Also Read ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
പറന്നുയർന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നു വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങൾ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
A Turkish Lockheed C-130 Hercules military plane crashed near the #Georgia–#Azerbaijan border after taking off from Ganja and disappearing from radar without a distress signal. #Turkey’s Defense Ministry confirmed all 20 servicemen aboard were killed. pic.twitter.com/oSXHUTC0rH— Sputnik Armenia (@SputnikArm) November 11, 2025
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SputnikArm എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Turkey Airplane Crash: Turkey military cargo plane crash occurred near the Georgia-Azerbaijan border involving a C-130 aircraft with 20 people on board. The plane crashed shortly after takeoff, and rescue operations are underway. |