ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച പ്രവചിക്കപ്പെട്ടതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റിലായതും ഇന്നത്തെ പ്രധാനപ്പെട്ട വാർത്തയായിരുന്നു. ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നതും പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതും മറ്റ് പ്രധാന സംഭവങ്ങളായി. മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റതും ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപാസിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചതും ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
- Also Read പൊട്ടിത്തെറിച്ച കാറിന്റെ ‘റൂട്ട് മാപ്പ്’ കണ്ടെത്തി അന്വേഷണ ഏജൻസികൾ; 2013ൽ പുറത്തിറങ്ങിയ വാഹനം കൈമാറിയത് 6 പേരിലൂടെ
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകളിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയെന്ന് പ്രവചനം. പുറത്തുവന്ന 6 എക്സിറ്റ് പോളുകളിലും എൻഡിഎ അധികാരത്തിൽ തുടരുമെന്നും ഇന്ത്യാ സഖ്യം ഇത്തവണയും പ്രതിപക്ഷത്ത് തുടരേണ്ടി വരുമെന്നുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
- Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറസ്റ്റിലായതോടെ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ഡൽഹിയിലെ സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്നു വിവരം. ലക്നൗ സ്വദേശിയായ ഡോ.ഷഹീൻ ഷാഹിദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്ക്കായി എത്തിയവർക്കാണ് പരുക്കേറ്റത്.
ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപാസിൽ ഇതര സംസ്ഥാന തൊഴിലാളിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണു മരിച്ചത്. കുരീപ്പുഴ പാലത്തിനു സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണു മൃതദേഹം കണ്ടത്. English Summary:
TODAY\“S RECAP 11-11-2025 |