deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ദീപ്തി മേരിയും സീനാ ഗോകുലനും ഷൈല തദേവൂസും; കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക

LHC0088 2025-11-11 22:21:23 views 966

  



കൊച്ചി ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൂന്നു ജനറൽ സീറ്റിൽ ഉൾപ്പെടെ വനിതകളെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക. ഇന്ന് പ്രഖ്യാപിച്ച 40 പേരിൽ 22 പേർ വനിതകളാണ്. ജനറൽ വിഭാഗത്തിൽ വരുന്ന സ്റ്റേഡിയം ഡിവിഷനിൽ ദീപ്തി മേരി വർഗീസും പുതുക്കലവട്ടത്ത് സീനാ ഗോകുലനും മൂലങ്കുഴിയിൽ ഷൈല തദേവൂസും മത്സരിക്കും. ബാക്കിയുള്ള ഡിവിഷനിലെ സ്ഥാനാർഥികളെ കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.  

  • Also Read ‘മഞ്ഞുമ്മൽ ബോയ്’ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ   


യു‍ഡിഎഫ് വിജയിച്ചാൽ മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്നു സ്ഥാനാർഥികൾ ആദ്യ പട്ടികയിലുണ്ട്. ദീപ്തി മേരി വർഗീസിനും സീനാ ഗോകുലനും പുറമെ ഫോർട്ട് കൊച്ചി സ്ഥാനാർഥി ഷൈനി മാത്യുവുമാണ് ആ മൂന്നു പേർ. മേയർ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന വി.കെ.മിനിമോള്‍, മാലിനി കുറുപ്പ് തുടങ്ങിയവരുടെ പേരുകൾ അടുത്ത പട്ടികയിൽ ഉണ്ടാകുമെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മാമംഗലം, ഗിരിനഗർ മണ്ഡലങ്ങൾ ഇത്തവണ ജനറൽ വിഭാഗത്തിലാണ്. കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ജനറൽ വാർഡിൽ മത്സരിക്കുന്ന കൂടുതൽ വനിതകളുടെ പേര് ഉണ്ടാവുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

  • Also Read കോൺഗ്രസിനും യുഡിഎഫിനും ജീവന്മരണ പോരാട്ടം; ഒരുക്കത്തിൽ പ്രതീക്ഷ   


തങ്ങളുടെ സിറ്റിങ് സീറ്റ് വനിതാ വാർഡ് ആയതോടെ മണ്ഡലങ്ങൾ മാറിയവരും ഇന്നത്തെ പട്ടികയിലുണ്ട്. ഫോർട്ട് കൊച്ചി കൗൺസിലറായിരുന്ന പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഇത്തവണ ഐലൻഡ് നോർത്തിലും കത്രിക്കടവിൽ വിജയിച്ച എം.ജി.അരിസ്റ്റോട്ടിൽ കലൂർ സൗത്തിലും മത്സരിക്കും. എറണാകുളം നോർത്തിലെ സ്ഥാനാർഥിയായിരുന്നു മനു ജേക്കബ് ഇത്തവണ എറണാകുളം സെൻട്രലിലേക്കാണ് മാറിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈപ്പിനിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായിരുന്ന ദീപക് ജോയി ഇത്തവണ അയ്യപ്പൻകാവ് ഡിവിഷനിൽ മത്സരിക്കും.  
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വൈറ്റില സീറ്റ് കേരള കോൺഗ്രസിനാണെങ്കിലും ഇവിടെ  സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ വി.പി.ചന്ദ്രൻ തന്നെയായിരിക്കും സ്ഥാനാർഥിയെന്ന് ഷിയാസ് സ്ഥിരീകരിച്ചു. തങ്ങൾക്കുള്ള മറ്റ് 2 സീറ്റുകളിലേക്ക് കേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും വൈറ്റില സീറ്റിലെ പ്രഖ്യാപനം മാറ്റി വച്ചിരുന്നു. ചന്ദ്രനായിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാർഥിയെന്ന ചർച്ചകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ആകെയുള്ള 76 സീറ്റിൽ 64 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. മുസ്‍ലിം ലീഗിന് ഏഴ്, കേരള കോൺഗ്രസിന് മൂന്നും ആർഎസ്പി, സിഎംപി എന്നിവർക്ക് ഓരോ സീറ്റുകൾ വീതവുമാണ് നൽകിയിരിക്കുന്നത്.

  • Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’   


കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടിക (40)
ഫോർട്ട് കൊച്ചി – ഷൈനി മാത്യു
എരവേലി – റഹീന റഫീഖ്
കൈപ്പാലം – കെ.എ.മനാഫ്
കരുവേലിപ്പടി – കവിത ഹരികുമാർ
ഐലൻഡ് നോർത്ത് – ആന്റണി കുരീത്തറ
എറണാകുളം സൗത്ത് – കെ.വി.പി.കൃഷ്ണകുമാർ
ഗാന്ധിനഗർ – നിർമല രാജപ്പൻ
എറണാകുളം സെൻട്രൽ – മനു ജേക്കബ്
എറണാകുളം നോർത്ത് – ടൈസൻ മാത്യു
കലൂർ സൗത്ത് – എം.ജി.അരിസ്റ്റോട്ടിൽ
അയപ്പൻകാവ് – ദീപക് ജോയി
പൊറ്റക്കുഴി – അഡ്വ. സറീന ജോർജ്
എളമക്കര സൗത്ത് – വി.ആർ.സുധീർ
എളമക്കര നോർത്ത് – അഡ്വ. രഞ്ജിനി ബേബി
പുതുക്കലവട്ടം – സീന ഗോകുലൻ
കുന്നുംപുറം – പ്രിയ രാജേഷ്
പോണേക്കര – നിമ്മി മറിയം
ദേവൻകുളങ്ങര – കെ.എ.വിജയകുമാർ
സ്റ്റേഡിയം – ദീപ്തി മേരി വർഗീസ്
പാടിവട്ടം – ഷൈബി സോമൻ
വെണ്ണല– സാബു കോരോത്ത്
ചക്കരപ്പറമ്പ് – അഡ്വ.  പി.എം.നസീമ
ചളിക്കവട്ടം – ബിന്ദു വിജു
എളംകുളം – പി.ഡി.നിഷ
പൊന്നുരുന്നി – എം.എക്സ്.സെബ്സ്റ്റ്യൻ
പൂണിത്തുറ – സേവ്യർ പി.ആന്റണി
പനമ്പിള്ളി നഗർ – ആന്റണി പൈനുംതറ
പെരുമാനൂർ – കെ.എക്സ്. ഫ്രാൻസിസ്
കോന്തുരുത്തി – അഭിഷേക് കെ.എസ്.
ഐലൻഡ് നോർത്ത് – ഷക്രിത സുരേഷ് ബാബു
ക‍ടേഭാഗം – മോളി ഉദയൻ
പള്ളുരുത്തി ഈസ്റ്റ് – നീതു തമ്പി
പള്ളുരുത്തി കച്ചേരിപ്പടി – എൻ.ആർ.ശ്രീകുമാർ
നമ്പ്യാപുരം – ഷീജ പടിപ്പുരയ്ക്കൽ
പള്ളുരുത്തി – ഗീത പ്രഭാകരൻ
പുല്ലാർദേശം– മഞ്ജു എസ്.ബാബു
തട്ടേഭാഗം – ജാൻസി ജോസഫ്
തോപ്പുംപടി – ജോസഫ് സുമിത്
മൂലംകുഴി – ഷൈല തദേവൂസ്
നസ്രേത്ത് – കെ.എസ്.പ്രമോദ് English Summary:
Congress Announces First Candidate List for Kochi Corporation Election: Kochi Corporation Election candidate list focus on Congress\“s first list with emphasis on women candidates. This list highlights key contenders for the Mayor position and outlines the party\“s strategy for the upcoming local body election.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
94243