ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട ഒമ്പത് പേരിൽ ഒരാൾ ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ബസ് കണ്ടക്ടർ അശോക്. എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാർഗമായിരുന്നു അശോക്. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോകിന് ഇന്നലെ പതിവ് പ്രവൃത്തി ദിവസമായിരുന്നു.
- Also Read സ്ഫോടനത്തിനു മുന്നേ കാർ ഡൽഹിയിൽ ചുറ്റിക്കറങ്ങി, ജയ്ഷെ ഭീകരന്റെ പങ്ക് അന്വേഷിക്കുന്നു, ചോദ്യമുനയിൽ ഡോക്ടർമാർ
‘‘ഞാൻ മരിച്ചവരുടെ പട്ടികയിൽ അശോകിന്റെ പേര് വായിച്ചു. അദ്ദേഹം എന്റെ കസിൻ ആണ്. സ്ഥിരീകരിക്കാൻ ഞാൻ പലരെയും വിളിച്ചു. അദ്ദേഹത്തിന്റെ കൈവശം ഒരു ബൈക്കും ഉണ്ടായിരുന്നു. അത് ഇപ്പോൾ കാണുന്നില്ല. അശോക് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരിക്കണം അപകടം നടന്നത്. അല്ലെങ്കിൽ എവിടെയെങ്കിലും പോയതായിരിക്കാം. അദ്ദേഹം ഈ വഴിയാണ് സഞ്ചരിച്ചിരുന്നത്’’ – അശോകിന്റെ ബന്ധുവായ പപ്പു പറഞ്ഞു.
- Also Read കാർ ഓടിച്ചത് കറുത്ത മാസ്ക്ധാരി, ലക്ഷ്യമിട്ടത് ചാന്ദ്നി ചൗക്ക് ?; ബിഹാറിലും രാജ്യാതിർത്തികളിലും സുരക്ഷ ശക്തമാക്കി
അപകടസ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ഡൽഹിയിലെ ജഗത്പൂരിലാണ് അശോകും ഭാര്യയും നാല് കുട്ടികളും താമസിച്ചിരുന്നത്. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് ഇവർക്കുള്ളത്. അശോകിന്റെ അമ്മ സോമവതി മൂത്ത മകൻ സുഭാഷിനൊപ്പം ഉത്തർപ്രദേശിലെ ഗ്രാമത്തിലാണ് താമസിക്കുന്നത്. സുഭാഷ് അസുഖ ബാധിതനായതിനാൽ, അശോക് ഒറ്റയ്ക്കാണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നതെന്നും പപ്പു പറഞ്ഞു. പകൽ സമയത്ത് കണ്ടക്ടറായും രാത്രിയിൽ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അശോക് തന്റെ കുടുംബം പോറ്റിയത്.
- Also Read മറ്റുള്ളവർക്കു വേണ്ടി വായിച്ചു തുടങ്ങിയ കെഇഎൻ; ഇന്നും മനസ്സിലുള്ളത് ആ കുഞ്ഞു പ്രസംഗം; മകന് മതനിരപേക്ഷമായ പേര് ‘മെനിലോ ഫ്രൂട്ടോ’
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ഡൽഹി സ്ഫോടനത്തിന്റെ മറ്റൊരു ഇരയാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ അമർ കടാരിയ. ശ്രീനിവാസ്പുരി നിവാസിയായ 34 വയസ്സുള്ള അമർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പോകവേയാണ് അപകടം. ചെങ്കോട്ടയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള ഭഗീരഥ് പാലസിലെ തന്റെ ഫാർമസി അടച്ചുപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു അമർ. സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ അമറിന്റെ പിതാവ് മകന്റെ മരണ വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു. English Summary:
Delhi explosion: Delhi explosion claims lives of bus conductor Ashok and pharmacist Amar Kataria. |