നടൻ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

LHC0088 2025-11-10 22:21:29 views 1093
  



മുംബൈ∙ മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് 89കാരനായ താരം. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ ഏപ്രിലിൽ ഇദ്ദേഹത്തിന് നേത്രശസ്ത്രക്രിയ നടത്തിയിരുന്നു.  

  • Also Read ‘അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചത്; ഒരു കാറ്റടിച്ചാൽ മതി’: ടിവികെയെ പരിസഹിച്ച് ഉദയനിധി സ്റ്റാലിൻ   


ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

  • Also Read സ്കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവന്നില്ല, വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി സഹപാഠികൾ; ഗുരുതര പരുക്ക്   
English Summary:
Dharmendra Critical: Dharmendra\“s health is reportedly critical. The veteran Bollywood actor is currently on ventilator support in a Mumbai hospital.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140260

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com