പാലക്കാട് ∙ നഗരസഭയിൽ ഇത്തവണ ആരു ഭരണം പിടിക്കും ? ബിജെപി ഹാട്രിക് വിജയം നേടുമോ ? യുഡിഎഫ് തിരികെ അധികാരത്തിലെത്തുമോ ? സിപിഎം അട്ടിമറി നടത്തുമോ ? സംസ്ഥാനമാകെ ഉറ്റുനോക്കുന്നതാണു പാലക്കാട് നഗരസഭയിലെ തിരഞ്ഞെടുപ്പു ഫലം. മുതിർന്ന നേതാക്കൾ അടക്കം കളത്തിലിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പിനു തുല്യമായ വാശി പ്രചാരണത്തിലും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ വിധി നിർണയത്തിനുള്ള തയാറെടുപ്പു കൂടിയാകും ഇത്തവണത്തെ നഗരസഭ തിരഞ്ഞെടുപ്പ്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അത് റെക്കോർഡ് ആകും. ബിജെപിയുടെ ഭരണം അവസാനിപ്പിക്കാനായാൽ അത് കോൺഗ്രസിനും മുസ്‌ലിം ലീഗിനും കുതിപ്പാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റൂർ നഗരസഭയിൽ ഭരണം പിടിച്ച മാതൃക പാലക്കാട്ടു പരീക്ഷിക്കാൻ കഴിയുമോ എന്നാണ് സിപിഎം പരിശോധിക്കുന്നത്.
- Also Read 5 വർഷമായിട്ടും ‘ചെലവ്’ കൂട്ടിയില്ല; സ്ഥാനാർഥികൾ ‘ടൈറ്റ്’ ആവും, കീശയിൽ നിന്നെടുത്ത് വീശിയാൽ വിലക്ക്
∙ മുന്നണികൾക്ക് ഭീഷണി തർക്കം
ഭരണം പിടിക്കാനുള്ള തയാറെടുപ്പോടെയാണ് ബിജെപിയുടെ പോരാട്ടമെങ്കിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ നേതൃത്വവും നഗരസഭ ഭരണനേതൃത്വവും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയില്ല. സ്ഥാനാർഥി നിർണയത്തിലും ധാരണയായിട്ടില്ല. ഇത്തവണ അധ്യക്ഷ സ്ഥാനം ജനറൽ വിഭാഗത്തിനാണ്. ഇതു മുന്നിൽ കണ്ട് ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാവ് ഉൾപ്പെടെ രംഗത്തുണ്ട്. യുഡിഎഫിലും സ്ഥിതി ഒട്ടും മെച്ചമല്ല. കോൺഗ്രസിൽ പതിവുപോലെ സ്ഥാനാർഥി നിർണയത്തിൽ കടുത്ത പ്രതിസന്ധിയുണ്ട്. ജയസാധ്യതയുള്ള വാർഡുകളിൽ നാലും അഞ്ചും പേരാണു സീറ്റിനായി രംഗത്തുള്ളത്. മുസ്‌ലിം ലീഗ് 10 സീറ്റിലാണു മത്സരിക്കുക. സ്ഥാനാർഥി ധാരണയായി. അതേ സമയം മുൻകാല ലീഗ് നേതാക്കൾ ഉൾപ്പെടെ വിമതരായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ജനകീയ കൂട്ടായ്മ എന്ന പേരിൽ ആവശ്യമെങ്കിൽ മത്സരരംഗത്തുണ്ടാകുമെന്നാണ് ഇവർ പറയുന്നത്. സിപിഎമ്മിൽ സ്ഥാനാർഥി നിർണയത്തിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ജില്ലയിൽ പാർട്ടി ശക്തമാണെങ്കിലും ജില്ലാ ആസ്ഥാനമായ പാലക്കാട് നഗരസഭയിൽ സിപിഎം ദുർബലമെന്നതിൽ പാർട്ടി നേതൃത്വും പ്രതിരോധത്തിലാണ്.
- Also Read സ്കൂളിലേക്ക് പണവും മൊബൈൽ ഫോണും കൊണ്ടുവന്നില്ല, വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ചവിട്ടി സഹപാഠികൾ; ഗുരുതര പരുക്ക്
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
∙ കക്ഷിനില
52 വാർഡുകളുള്ള നഗരസഭയിൽ 28 സീറ്റോടെയാണ് ബിജെപി ഭരിക്കുന്നത്. കോൺഗ്രസ്: 12, മുസ്‌ലിം ലീഗ്: 4, സിപിഎം: 7, വെൽഫെയർ പാർട്ടി: 1 എന്നിങ്ങനെയാണു കക്ഷിനില. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു വാർഡ് കൂടി 53 വാർഡുകൾ ഉണ്ട്. English Summary:
Palakkad Municipality Election: Palakkad Municipality Election is witnessing a triangular contest with BJP aiming for a hat-trick, UDF striving for an upset, and LDF hoping for a Chittur model victory. |