തിരുവനന്തപുരം∙ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്താതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. അഞ്ചു വർഷം മുമ്പത്തെ അതേ തുകയാണ് ഇത്തവണയും നിശ്ചയിച്ചിരിക്കുന്നത്. പ്രചാരണ വസ്തുക്കൾക്കെല്ലാം വിലകൂടിയ സാഹചര്യത്തിൽ തുക വർധിപ്പിക്കാത്തത് സ്ഥാനാർഥികൾക്ക് തിരിച്ചടിയാകും.
- Also Read തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് പദ്ധതികൾക്ക് കൂട്ടത്തോടെ അനുമതി നൽകി സർക്കാർ
സുതാര്യമായ തെരെഞ്ഞെടുപ്പ് ഉറപ്പ് വരുത്തുക, പണത്തിന്റെ അമിതമായ സ്വാധീനം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്ഥാനാർഥികൾക്ക് എത്ര തുക ചെലവഴിക്കാമെന്ന് കമ്മിഷൻ പരിധി നിശ്ചയിച്ചത്. ഇതുപ്രകാരം ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപ മാത്രമാണ്. ബ്ലോക്ക് പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാർഥിക്ക് 75,000 രൂപ വരെ ചിലവഴിക്കാം. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയാണ് ചെലവഴിക്കാൻ അനുമതി. 5 വർഷം മുമ്പ് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ തുക തന്നെയായിരുന്നു നിശ്ചയിച്ചത്.
- Also Read സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ചത് ഗണേഷ് കുമാര്‍
തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനാർഥികൾ പ്രചാരണത്തിനു ചെലവായ തുകയുടെ കണക്ക് നൽകണം. എങ്ങനെ ചെലവഴിച്ചു, ആർക്കാണ് പണം നൽകിയത്, വൗച്ചർ നമ്പർ തുടങ്ങിയ വിവരങ്ങൾ പ്രത്യേക ഫോമിൽ നൽകണം. ഇത് തിരഞ്ഞെടുപ്പ് നിരീക്ഷകർ ആവശ്യപ്പെടുമ്പോൾ നൽകണം. പരിധിയിൽ കവിഞ്ഞ് തുക ചെലവഴിച്ചവരെയും കൃത്യസമയത്ത് കണക്ക് നൽകാത്തവരെയും 5 വർഷം വരെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Kerala Local Body Election: Election campaign cost limit in Kerala for local body elections remain unchanged. This decision may impact candidates due to increased costs of campaign materials while the limit stays fixed, and exceeding these limits can lead to disqualification. |