കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം. സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പാറേപ്പടിയിലോ ചേവായൂരിലോ വിനു സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിനുവുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതമറിയിച്ചെന്നും സൂചനയുണ്ട്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്. വിനു അടക്കമുള്ള സ്ഥാനാർഥികളുെട ആദ്യഘട്ട പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും.
- Also Read കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്
പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് സിനിമയിലെത്തി. ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. English Summary:
Kozhikode Corporation election is heating up with Congress\“s surprising move to field director VM Vinu as their mayor candidate. This strategic decision aims to intensify the competition for the Kozhikode Corporation leadership. |