ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡൽ ലാരിസ വിഡിയോയിലൂടെ പ്രതികരിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തിയതും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി ഉയർന്നതും കേരളത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തകളായി. രാജ്യാന്തരതലത്തിൽ, ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിലെ സൊഹ്റാൻ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിൽ നഷ്ടമുണ്ടാക്കിയെന്ന ട്രംപിന്റെ പ്രസ്താവനയും ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിങ് 60.13%. അഞ്ചു മണിവരെയുള്ള കണക്കാണിത്. ബഗുസാരായിയിൽ ആണ് കൂടുതൽ പോളിങ് നടന്നത്–67.32%. കുറഞ്ഞ പോളിങ് ഷെയ്ഖ്പുരയിലും.
കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
- വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
- ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
- ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദ്രോഗ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചെന്നു പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. ഹരിയാനയില്‍ വോട്ടുകൊള്ള നടന്നതായി കാട്ടി രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ ഐഡികളില്‍ ഒന്നിന്റെ ഉടമയായ സ്ത്രീ, കള്ളവോട്ട് ആരോപണം നിഷേധിച്ച് രംഗത്ത്.
ഗാസയിൽ ഹമാസിനെ നശിപ്പിക്കുന്നതു തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഹമാസിന്‍റെ ടണലുകൾ തകർക്കും. ഗാസയെ നിരായുധീകരിക്കും. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഹമാസിന്റെ ബന്ദിയായിരിക്കെ മരിച്ച ഒരു ഇസ്രയേലുകാരന്റെ മൃതദേഹം കൈമാറിയതിനു പിന്നാലെ ഇസ്രയേൽ സേനയുടെ കസ്റ്റഡിയിൽ മരിച്ച 15 പലസ്തീൻകാരുടെ മൃതദേഹങ്ങൾ അവർ വിട്ടുകൊടുത്തു.
മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ 25 വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. English Summary:
TODAY\“S RECAP 06-11-2025 |