LHC0088 • 2025-11-6 15:50:56 • views 1010
കണ്ണൂർ ∙ ചിക്മംഗളൂരുവിൽ കാർ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ (21), അഞ്ചരക്കണ്ടി ബിഇഎംയുപി സ്കൂളിനു സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചിക്‌മംഗളൂരിനടുത്ത് കടൂരിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം.
- Also Read മസിലിന് കരുത്ത് കൂടാൻ മരുന്ന്?; ഫിറ്റ്നസ് പരിശീലകന്റെ മരണകാരണം അവ്യക്തം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക്
അനസ് സംഭവ സ്ഥലത്തും സഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. രണ്ട് സ്‌കൂട്ടറുകളിൽ നാലു പേർ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രയ്ക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവിൽ പോയ ശേഷം ചിക്‌മംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം.
- Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ് ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?
English Summary:
Accident death: Kannur accident reports the tragic death of two youths from Anjarakandi in a car-bike collision in Chikmagalur. The accident occurred near Kadur, claiming the lives of Anas and Sahir, who were on a leisure trip with friends. |
|