മുംബൈ ∙ ന്യൂയോർക്ക് മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വിവാദ പരാമർശവുമായി മുംബൈ ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎൽഎയും ആയ അമിത് സതം. ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ന്യൂയോർക്കിൽ നടന്നത് വോട്ട് ജിഹാദ് ആണെന്നും ന്യൂയോർക്ക് സിറ്റിയിൽ കണ്ട അതേ രാഷ്ട്രീയം മുംബൈയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്നും അമിത് സതം പറഞ്ഞു.
- Also Read ന്യൂയോർക്കിൽ യുവതരംഗമായി മംദാനി; വിജയത്തിലേക്ക് നയിച്ചത് വിപ്ലവകരമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ?
‘‘രാഷ്ട്രീയ അധികാരം നിലനിർത്താൻ ചിലർ പ്രീണനത്തിന്‍റെ പാത സ്വീകരിക്കുന്നു. മുൻപ് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച അത്തരം ശക്തികളിൽ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഞാൻ മത സൗഹാർദത്തിൽ വിശ്വസിക്കുന്നുണ്ട്. എന്നാൽ ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് ആരെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ, ഞങ്ങൾ അവരെ എതിർക്കും.’’ – അമിത് സതം പറഞ്ഞു.
മുംബൈയുടെ വികസനത്തിനും ഐക്യത്തിനും വേണ്ടി എപ്പോഴും നിലകൊള്ളും. നഗരത്തിലുടനീളം വന്ദേമാതരം പരിപാടികൾ സംഘടിപ്പിക്കുകയാണ്. നഗരത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സ്വത്വം മാറ്റാനുള്ള ഒരു ശ്രമവും സ്വീകാര്യമല്ലെന്നും അമിത് സതം പറഞ്ഞു.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AmeetSatam എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Ameet Satam\“s Controversial Remarks on New York Election: The BJP leader\“s remarks on \“vote jihad\“ and preventing a \“Khan\“ from becoming Mumbai Mayor have drawn criticism. |