തിരുവനന്തപുരം ∙ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനു വീണ്ടും കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം അസാധാരണ നീക്കത്തിലൂടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിസി നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. സെര്‍ച്ച് കമ്മിറ്റിയില്‍നിന്ന് സര്‍വകലാശാല പ്രതിനിധി പിന്മാറിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നേരിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാധാരണ ഗതിയില്‍ സര്‍ക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. ഗവര്‍ണറുടെ നടപടി അമിതാധികാര പ്രയോഗമാണെന്നും കോടതിയെ സമീപിക്കുമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. ഇതോടെ വിഷയം നിയമപോരാട്ടത്തിലേക്കു നീളും.
- Also Read മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് അഭിമാന ക്ഷതമേൽപ്പിച്ചു; നിർമാണ കമ്പനി കരിമ്പട്ടികയിൽ
രാജ്ഭവന്റെ ഭാഗത്തുനിന്നും ഉണ്ടായത് ജനാധിപത്യവിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിനെ നോക്കു കുത്തിയാക്കുന്നതും അമിതാധികാരം ഉപയോഗിക്കുന്നതും അപലപനീയമാണ്. ഇതിനുമുൻപും ഗവര്‍ണര്‍മാര്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ ആരും ഇത്തരത്തില്‍ പക്ഷപാതിത്വം കാണിച്ചിട്ടില്ല. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി വന്നപ്പോള്‍ മുതലാണ് പരസ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായി തുടങ്ങിയത്. ഇപ്പോള്‍ അത് വര്‍ധിച്ചു. രാജ്ഭവന്‍ ഇറക്കിയ വിജ്ഞാപനം സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കുന്ന അമിതാധികാര പ്രയോഗത്തിന്റെ പുതിയ അധ്യായമാണ് നിയമപരമായ നടപടി ഉണ്ടാകും. നിയമപരമായ ഉപദേശം തേടിയിട്ടുണ്ട്. കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
- Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?
അതേസമയം, കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാല പ്രതിനിധിയായി സെനറ്റ് യോഗം തിരഞ്ഞെടുത്ത സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എ.സാബുവിനെ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഗവര്‍ണര്‍ പരിഗണിച്ചില്ല. സെനറ്റിന്റെ പ്രതിനിധിയായി സർവകലാശാലയാണ് തീരുമാനിച്ചതെന്നും അദ്ദേഹം കമ്മിറ്റിയില്‍ തുടരണമെന്നുള്ളതാണ് ഗവര്‍ണറുടെ നിലപാടെന്നും രാജ്ഭവന്‍ ഡോ. സാബുവിനെ രേഖമൂലം അറിയിച്ചു. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ബെംഗളൂരു ഐഐസിയിലെ പ്രഫസര്‍ എലുവത്തിങ്കല്‍ ഡി.ജമ്മിസ്, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രഫ.എ.സാബു, മുംബൈ സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫ രവീന്ദ്ര ഡി.കുല്‍കര്‍ണി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
കമ്മിറ്റിയിലേക്ക് സർവകലാശാല മൂന്നാം തവണ യോഗം ചേര്‍ന്നാണ് ഡോ.സാബുവിനെ തിരഞ്ഞെടുത്തത്. നേരത്തെ തിരഞ്ഞെടുത്തിരുന്ന സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ഡോ. ധര്‍മ്മരാജ് അഡാട്ട് തിരഞ്ഞെടുപ്പ് നടന്ന ഉടന്‍ രാജിവച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രത്യേക യോഗം വിളിച്ചു ചേര്‍ത്താണ് ഡോ. സാബുവിനെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ അറിയിപ്പ് അനുസരിച്ച് ഗവര്‍ണര്‍ സാബുവിനെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ സര്‍വകലാശാല മറിച്ചു തീരുമാനിക്കാതെ സാബുവിനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനാവില്ലെന്നതാണ് രാജ്ഭവന്റെ നിലപാട്.
കമ്മിറ്റി രൂപീകരണത്തെ തുടര്‍ന്നാണ് വിസി നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ച് രാജ്ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. മുന്‍ കാലങ്ങളില്‍ ചാന്‍സലറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെയോ ആണ് നിയോഗിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റിയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ മാത്രമേ പാടുള്ളവെന്ന യുജിസി ചട്ടത്തിന്റെയും കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ പ്രതിനിധിയായി ഗവ. സെക്രട്ടറിക്ക് പകരം അക്കാദമിക് വിദഗ്ധനെ നിയോഗിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി നോമിനിയായിരിന്നപ്പോള്‍ കണ്‍വീനര്‍ എന്ന നിലയില്‍ നിയമന വിജ്ഞാപനം സര്‍ക്കാരാണ് പുറപ്പെടുവിച്ചിരുന്നത്. ഇപ്പോള്‍ ഗവര്‍ണറുടെ പ്രതിനിധി കമ്മിറ്റിയുടെ കണ്‍വീനര്‍ ആയതു കൊണ്ടാണ് സെര്‍ച്ച് കമ്മിറ്റിക്കുവേണ്ടി രാജ്ഭവന്‍ തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിസംബര്‍ 5 ആണ് അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി. മൂന്നു മാസത്തിനുള്ളില്‍ വിസി നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് രാജ്ഭവന്‍ ഉദ്ദേശിക്കുന്നത്. English Summary:
Governor\“s Action Sparks Controversy in Calicut University VC Appointment: Calicut University VC Appointment is at the center of a renewed conflict between the Governor and the Kerala government. The Governor\“s recent notification for the VC appointment has sparked controversy, with the Higher Education Minister threatening legal action, leading to a potential legal battle. |
|