മുംബൈ ∙ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനെന്ന പേരിൽ ഇറാൻ നയതന്ത്രജ്ഞരെ ഉൾപ്പെടെ കബളിപ്പിച്ച കേസിൽ അറസ്റ്റിലായ വ്യാജ ശാസ്ത്രജ്ഞൻ നടത്തിയത് വൻ തട്ടിപ്പ്. 60 വയസ്സുകാരൻ അക്തർ ഹുസൈനിയിൽ നിന്ന് പത്തിലധികം ഭൂപടങ്ങളും ആണവായുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പിടിച്ചെടുത്തു. വ്യാജ പാസ്‌പോർട്ടുകൾ, ആധാർ, പാൻ കാർഡുകൾ, ഒരു വ്യാജ ഐഡി എന്നിവയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു തിരിച്ചറിയൽ കാർഡിൽ അലി റാസ ഹുസൈൻ എന്നും മറ്റൊന്നിൽ അലക്സാണ്ടർ പാമർ എന്നും രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ ജംഷഡ്പുർ സ്വദേശിയാണ് അക്തർ ഹുസൈനി. ഇയാളുടെ സഹോദരൻ ആദിലും ഡൽഹിയിൽ അറസ്റ്റിലായിരുന്നു.
- Also Read എന്തിനു കൊന്നു? രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം, അമ്മ അറസ്റ്റിൽ
1995 മുതൽ ഹുസൈനി സഹോദരന്മാർക്ക് വിദേശ ധനസഹായം ലഭിച്ചു തുടങ്ങിയിരുന്നു. ആദ്യം ലക്ഷങ്ങളും 2000ന് ശേഷം കോടികളുമാണ് എത്തിയിരുന്നത്. ആണവനിലയങ്ങുമായി ബന്ധപ്പെട്ട രഹസ്യ ബ്ലൂപ്രിന്റുകൾ കൈമാറുന്നതിനു പകരമായിരുന്നു പണം. ഹുസൈനിയുടെ പേരിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തി. ഇറാനിലെ കമ്പനികൾക്ക് ഇയാൾ ആണവ ഉപകരണങ്ങളുടെ ഡിസൈൻ വിൽക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
- Also Read അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അറസ്റ്റിലായ സഹോദരന്മാർ ടെഹ്‌റാൻ സന്ദർശിച്ചിരുന്നു. കൂടാതെ ഇന്ത്യയിലെയും ദുബായിലെയും ഇറാനിയൻ എംബസികളും നിരവധി തവണ സന്ദർശിച്ചു. മുംബൈ ആസ്ഥാനമായുള്ള ഒരു ഇറാനിയൻ നയതന്ത്രജ്ഞനെയും ഇവർ കബളിപ്പിച്ചു. വ്യാജ വിശദാംശങ്ങളും റിയാക്ടർ ബ്ലൂപ്രിന്റുകളും ഉപയോഗിച്ച് നയതന്ത്രജ്ഞനെ വഞ്ചിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
- അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
പ്രതികൾ രണ്ടുപേരും ന്യൂക്ലിയർ റിയാക്ടർ ഫിസിക്സ്, ഐസോടോപ്പ് കെമിസ്ട്രി, പ്ലാസ്മ ഡൈനാമിക്സ് എന്നിങ്ങനെ സങ്കീർണമായ ശാസ്ത്രീയ പദങ്ങളിലൂടെ അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @SachinGuptaUP എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Fake Scientist Arrested for Defrauding Iranian Diplomats: Nuclear scientist fraud involved an individual who impersonated a scientist at the Bhabha Atomic Research Centre and deceived Iranian diplomats. The accused possessed fake documents, nuclear weapon-related information, and received foreign funding for sharing nuclear reactor blueprints. |