പാളയം ട്രാക്കിൽ പദ്മിനി തോമസ് ; 10 വാർ‌ഡ് ശ്രീലേഖയ്ക്ക് ; ശബരിക്കെതിരെ രാജേഷ് ? ബിജെപി നീക്കം ഇങ്ങനെ

cy520520 2025-11-5 18:51:01 views 1037
  



തിരുവനന്തപുരം കോർപറേഷനിൽ കായിക താരം പദ്മിനി തോമസ് ബിജെപി സ്ഥാനാർഥിയാകും. അത്‌ലീറ്റും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയം വാർഡിലാകും മത്സരിക്കുക. ബിജെപി ജില്ലാ നേതൃത്വം പദ്മിനി തോമസിനെ ബന്ധപ്പെട്ടു. നേതാക്കൾ ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്ന് പദ്മിനി തോമസ് പറഞ്ഞു. “40 വർഷത്തോളമായി ഇവിടെ താമസിക്കുന്നു. 2020ൽ കോൺഗ്രസ്, മേയർ സ്ഥാനാർഥി ആയി പരിഗണിച്ചെങ്കിലും സീറ്റ് കിട്ടിയിരുന്നില്ല. ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. അതിനുശേഷം പ്രചാരണം ആരംഭിക്കും“- പദ്മിനി തോമസ് മനോരമ ഓൺലൈനോട് പറഞ്ഞു. മുൻ എംപി എ. ചാൾസിന്റെ മരുമകൾ ഷേർളിയാണ് പാളയം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി.  

  • Also Read ‘ശബരിയെ മുന്നിൽ നിർത്താൻ പറഞ്ഞത് ഹൈക്കമാൻഡ്, പാർട്ടി പറഞ്ഞാൽ ഞാനായാലും കേൾക്കണം, ലക്ഷ്യം ഭരണം’   


മുൻ ഡിസിസി ജനറൽ‌ സെക്രട്ടറി തമ്പാനൂർ സതീഷിന് തമ്പാനൂർ വാർഡ് നൽകാനും ബിജെപിയിൽ ധാരണയായി. കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന തമ്പാനൂർ സതീഷ് 1995 മുതൽ 10 വർഷം ഇതേ വാർഡിൽ കൗൺസിലർ ആയിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ് തമ്പാനൂർ സതീഷ്. കെപിസിസി എക്സിക്യൂട്ടീവ് അംഗവും 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയുമായിരുന്ന മഹേശ്വരൻ നായർ പുന്നയ്ക്കാമുഗൾ സീറ്റിൽ നിന്നും മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനാണ് നിലവിൽ ഇവിടത്തെ കൗൺസിലർ. എന്നാൽ ഈ സീറ്റ് മഹേശ്വരൻ നായർക്ക് നൽകുന്നതിൽ ധാരണയായിട്ടില്ല.

  • Also Read ഇളമുറക്കാരിയായി ടെക്കി വൈഷ്ണ; മത്സരിക്കാൻ കൗൺസിലറുടെ ഭാര്യയും മുൻ എംപിയുടെ മരുമകളും   


കെ.എസ്.ശബരീനാഥന് എതിരെ കവടിയാർ വാർഡിൽ‌ വി.വി. രാജേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും വട്ടിയൂർക്കാവ് വാർഡാണ് അദ്ദേഹത്തിന് താൽപര്യം. അവസാനനിമിഷം അട്ടിമറി നടന്നില്ലെങ്കിൽ മധുസൂദനൻ നായരാകും കവടിയാറിൽ സ്ഥാനാർഥിയാവുക. പാങ്ങോട് വാർഡിലേക്കും മധുസൂദനൻ നായരെ പരിഗണിക്കുന്നുണ്ട്. രാജേഷ് കൗൺസിലറായ പൂജപ്പുര വാർഡ് ഇത്തവണ വനിതാ സംവരണമാണ്. പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപൻ നേമം വാർഡിൽ നിന്നാകും മത്സരിക്കുക. നിലവിലെ ഭൂരിഭാഗം കൗൺസിലർമാരും വീണ്ടും മത്സരത്തിനിറങ്ങും.  
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കരമന അജിത് (കരമന), വി.ജി.ഗിരികുമാർ (വലിയവിള), സുമി ബാലു (ശാസ്തമംഗലം), ജി.എസ്. മഞ്ജു(കാലടി) എന്നിവർ പരിഗണനയിലുണ്ട്‌. പാപ്പനംകോട് സജിയും നേമം മണ്ഡലത്തിലെ ഒരു വാർഡിൽ നിന്നും മത്സരിച്ചേക്കും. അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇപ്പോഴും ബിജെപി നേതാക്കൾ നൽകിയിട്ടില്ല. മുൻ ഐജി ശ്രീലേഖയ്ക്ക് 10 വാർഡുകളുടെ ചുമതല നൽകിയിട്ടുണ്ട്. ശ്രീലേഖയെ വഴുതയ്ക്കാട് വാർഡിൽ‌ മത്സരിപ്പിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ, മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണം അല്ലാത്തതിനാൽ അതിനുള്ള സാധ്യത കുറവാണ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Padmini Thomas,Thampanoor Suresh എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Thiruvananthapuram Corporation Election: Padmini Thomas, former Sports Council president, will contest as a BJP candidate from Palayam ward in the Thiruvananthapuram Corporation election. Potential candidates like Thampanoor Satheesh, Maheswaran Nair, and V.V. Rajesh across different wards, highlighting the BJP\“s election strategy in Thiruvananthapuram. IG Sreelekha is given incharge for 10 wards and would likely participate.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138210

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com