കൊച്ചി∙ ശബരിമല ശ്രീകോവിലിന്റെ മുഖ്യവാതിൽ സ്വർണം പൂശിയതിലും ക്രമക്കേട് നടന്നുവെന്നു ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി അന്വേഷിക്കണം. ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. എത്ര സ്വർണം നഷ്ടമായെന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.
- Also Read ഹരിയാനയിൽ 25 ലക്ഷം വോട്ട് കവർന്നെന്ന് രാഹുൽ: ‘സർക്കാരിനെത്തന്നെ തട്ടിയെടുത്തു’
എസ്ഐടി പിടിച്ചെടുത്ത ദേവസ്വം ബോർഡിന്റെ മിനിട്സ് കോടതി പരിശോധിച്ചു. ജൂലൈ 28ന് ശേഷം മിനിട്സ് രേഖപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, മിനിട്സിൽ പോലും ക്രമക്കേടു നടന്നുവെന്ന് വിമർശിച്ചു. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ.
- Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?
English Summary:
Sabarimala gold plating scam : Sabarimala gold plating scam is under investigation by the SIT based on the High Court\“s order. The court suspects irregularities involving Travancore Devaswom Board officials and has directed a thorough scientific examination to assess the gold loss. The court criticized the lack of minute records after July 28th, indicating further irregularities. |