പത്തനംതിട്ട ∙ ശബരിമലയിലെ കട്ടിളപ്പാളികളിലുള്ള സ്വർണം കവർന്ന കേസിൽ മുൻ ദേവസ്വം കമ്മിഷണർ എൻ.വാസു മൂന്നാം പ്രതി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് വാസുവിനെക്കുറിച്ച് പരാമര്‍ശം. എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വർണക്കൊള്ള നടന്നു മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്.
- Also Read ‘പിഎം ശ്രീ’ കത്ത് വൈകിപ്പിച്ചത് നേട്ടമായി; എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു വന്നു; കേരളത്തിന് ലഭിച്ചത് 92.41 കോടി
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് സ്‌ഥിരീകരിച്ചു. English Summary:
Sabarimala Gold Theft: N. Vasu Accused of Falsifying Records, Investigation Stalls |