പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിനെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂവരേയും കുരങ്ങന്മാരെന്ന് വിളിച്ച യോഗി ആദിത്യനാഥ് ഇവരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകള്‍ വിളിച്ചും പരിഹസിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ദർഭംഗയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.   
  
 -  Also Read  ‘നടക്കാൻ കഴിയുന്നില്ല, ഓരോ ദിനവും വേദന നിറഞ്ഞത്’; ഒറ്റ യാത്രക്കാരനെ ബാക്കിവച്ച വിമാനദുരന്തം, ദുരിതമൊഴിയാതെ വിശ്വാസ്   
 
    
 
‘‘മഹാത്മഗാന്ധിക്കു മൂന്നു കുരങ്ങന്‍മാർ ഉണ്ടായിരുന്നതുപോലെ, ഇപ്പോൾ ഇന്ത്യ സഖ്യവും പപ്പു, ടപ്പു, അക്കു (രാഹുൽ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ്) എന്നീ പേരുകളിൽ മൂന്നു കുരങ്ങൻമാരെ കൊണ്ടുവന്നിരിക്കുകയാണ്. പപ്പുവിന് സത്യം പറയാൻ അറിയില്ല, നല്ലതൊന്നും പറയാൻ അറിയില്ല. ടപ്പുവിന് സത്യം എന്തെന്ന് കാണാൻ കഴിയില്ല. അക്കുവിന് സത്യം ഏതാണെന്ന് കേൾക്കാനും അറിയില്ല’’, ആദിത്യനാഥ് പറഞ്ഞു. ഇവർ മൂന്നുപേരും കുടുംബ മാഫിയകളെ വളർത്തി ബിഹാറിലെ സുരക്ഷയെ തകർക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു.   
  
 -  Also Read   അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?   
 
    
 
ജാതിയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും യോദി ആദിത്യനാദ് പറഞ്ഞു. കോൺഗ്രസും ആർജെഡിയും സമജ്‌വാജി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ വളർത്തുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്ത് എത്തിച്ച് ബിഹാറിലെ സുരക്ഷ തകർക്കാൻ ശ്രമിക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു.   
         
  
 -    ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?  
 
        
  -    അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!  
 
        
  -    തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!  
 
        
   MORE PREMIUM STORIES  
 English Summary:  
Yogi Adityanath\“s Controversial Remarks on Opposition Leaders: Yogi Adityanath mocks opposition leaders Rahul Gandhi, Tejashwi Yadav, and Akhilesh Yadav at a Bihar rally, labeling them “Pappu, Tappu, and Appu.“ He criticized the trio for nurturing family mafias, dividing people by caste, and undermining Bihar\“s security. |