തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45) ആണ് പ്രതി. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ഒക്ടോബർ മൂന്നിനു വിധി പറയും.India UN Response, Petal Gahlot UN, Pakistan PM UNGA, Operation Sindoor, UN General Assembly India, Malayala Manorama Online News, India Pakistan Conflict UN, Petal Gahlot Biography, Indian Diplomat UN, UNGA 2024 India Pakistan, ഇന്ത്യ പാകിസ്ഥാൻ യുഎൻ, പേറ്റൽ ഗെലോട്ട്, UN പ്രസംഗം, ഷഹബാസ് ഷെരീഫ് യുഎൻ, ഓപ്പറേഷൻ സിന്ദൂർ
2024 ഫെബ്രുവരി 19 നാണ് നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ ബ്രഹ്മോസിന്റെ സമീപത്തുള്ള ടെന്റിൽ നിന്നും കാണാതായത്. രാത്രി അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെയാണ് പ്രതി തട്ടിയെടുത്തത്. ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ രാത്രി തന്നെ പേട്ട പോലീസിൽ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേദിവസം വൈകുന്നേരം ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോട് ചേർന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽനിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും വഴിത്തിരിവായി. English Summary:
Child abuse case verdict: The accused has been found guilty in the case of sexually abusing a two-year-old nomadic girl in Pettah. Additional District and Sessions Court (POCSO) will pronounce the verdict on October 3rd.  |