search

സ്വർണവില കേരളത്തിൽ കൂടുതൽ ഇടിഞ്ഞു; കുതിപ്പിന്റെ വഴി തടഞ്ഞ് എണ്ണയും ഡോളറും, തിരിച്ചുകയറാൻ വെമ്പൽ‌

cy520520 9 hour(s) ago views 376
  



സ്വർണവില കേരളത്തിൽ ഇന്നും രാവിലെ ഇടിഞ്ഞു. ഗ്രാമിന് 70 രൂപ താഴ്ന്ന് വില 14,860 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 ദിവസംകൊണ്ട് സംസ്ഥാനത്ത് പവന് 6,160 രൂപയും ഗ്രാമിന് 770 രൂപയും കുറഞ്ഞു.  
ALSO READ

  • Live - Market Scan പുതിയ ‘പരമോന്നതനെയും’ തള്ളി ട്രംപ്; ‘തീ’യായി എണ്ണ, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ്, സ്വർണവും ഓഹരിയും തകർന്നു Stock Market
      

         
    •   
         
    •   
        
       


രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും വിലയിടിയാൻ വഴിയൊരുക്കുന്നത്. ഇറാനെതിരെ യുഎസും ഇസ്രയേലും യുദ്ധം തുടങ്ങിയതിന്റെ ആവേശത്തിൽ കഴിഞ്ഞയാഴ്ച ഔൺസിന് 5,400 ഡോളറിന് മുകളിലേക്ക് രാജ്യാന്തര സ്വർണവില മുന്നേറിയുന്നു. എന്നാൽ, യുദ്ധത്തിനിടെ എണ്ണവിലയും (ക്രൂഡ് ഓയിൽ) ആളിക്കത്തിയത് സ്വർണത്തിന് ക്ഷീണമായി. എണ്ണവില കൂടിയതോടെ അമേരിക്കയിലുൾപ്പെടെ വിലക്കയറ്റ ഭീഷണി (പണപ്പെരുപ്പം) ശക്തമാണ്. ഇതോടെ ഡോളർ മുന്നേറ്റം തുടങ്ങി. സ്വർണത്തിന് സുരക്ഷിത നിക്ഷേപ (സേഫ്-ഹാവൻ അസറ്റ്) പെരുമ നഷ്ടപ്പെട്ടു, വില താഴുന്നു.  

രാജ്യാന്തര സ്വർണവില ഇന്നൊരു ഘട്ടത്തിൽ‌ 5,058ലേക്ക് കുറഞ്ഞിരുന്നു. എന്നാൽ, വില കുറയുന്നത് മുതലെടുത്ത് വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്നവർ മെല്ലെ കളംനിറയുന്നുണ്ട്. ഈ ‘ഡിപ് ബൈയിങ്’ ട്രെൻഡ് മൂലം രാജ്യാന്തരവില തിരിച്ചുകയറാനുള്ള വെമ്പലിലുമാണ്. ഇപ്പോൾ വിലയുള്ളത് 5,134 ഡോളറിൽ. ഈ കരകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് വില ഇതിലുമേറെ ഇടിയുമായിരുന്നു.
ALSO READ

  • യുദ്ധഭീതിയിൽ സ്വർണവില ഇനിയും കൂടും? ചെറുകിട സ്വർണ വ്യാപാര മേഖല പ്രതിസന്ധിയിലെന്ന് കച്ചവടക്കാർ‌ Business News
      

         
    •   
         
    •   
        
       


ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് കേരളത്തിൽ 18 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 60 രൂപ താഴ്ന്ന് 12,270 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 285 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ(കെജിഎസ്എംഎ) ഗ്രാമിന് 55 രൂപ കുറച്ച് 12,210 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നൽകിയിരിക്കുന്നത്. വെള്ളിക്ക് 285 രൂപ.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Gold price fell today in Kerala, while silver remains unchanged. Why is gold price falling? Check today\“s rate.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164388