കൊച്ചി∙ നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഒട്ടേറെ പേർ ചേർന്ന് എടുത്തുയർത്താൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടർന്നു ഗേറ്റ് ഇപ്പോഴും വീണിടത്തു തന്നെ കിടക്കുകയാണ്.
ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നിടത്താണു പുതിയ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്ന് ഭാരം താങ്ങാന്‍ കഴിയാതെ പൊട്ടിവീണതാകാനാണു സാധ്യതയെന്നാണു കരുതുന്നത്.
What you should read next
- LIVE ജസ്‍ലിയയുടെ മരണം: പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ Latest News
തലനാരിഴയ്ക്കാണ് ഇതിലെ വന്ന ഓട്ടോറിക്ഷകളിലൊന്ന് രക്ഷപെട്ടതെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു. ഓട്ടോ കടന്നുപോയ തൊട്ടടുത്ത നിമിഷം ഗേറ്റ് റോഡിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരെത്തി ബാരിക്കേഡ് വച്ച് താൽക്കാലികമായി ഇവിടം സുരക്ഷിതമാക്കി. ഗേറ്റ് റോഡിന് അരികിലേക്ക് മാറ്റിയിടാൻ സുരക്ഷാ ജീവനക്കാരടക്കം ശ്രമിച്ചിട്ടും ഭാരം മൂലം അനക്കാൻ പോലും കഴിഞ്ഞില്ല. സംഭവത്തിൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പ്രതികരണം ലഭ്യമായിട്ടില്ല.
JUST IN
-
48 SECONDS AGO കലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണു; ഓട്ടോ രക്ഷപെട്ടത് തലനാരിഴയ്ക്ക് Latest News
-
10 MINUTES AGO ആലപ്പുഴയിൽ ഒന്നാം റാങ്കിന് പോലും നിയമനമില്ല; എൽപി റാങ്ക് ലിസ്റ്റിൽ കപ്പലണ്ടി പൊതിഞ്ഞ് നൽകി പ്രതിഷേധം Alappuzha
-
13 MINUTES AGO രാഹുലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തി; തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ Latest News
VIEW MORE
English Summary:
Kochi International Stadium gate collapses: Kochi International Stadium\“s renovated entrance gate collapsed, narrowly missing a passing auto-rickshaw. The incident, suspected to be due to a faulty clamp, has raised concerns about public safety and the renovation\“s quality. |