search

ലോട്ടറി കവർച്ച: ഒരു കോടി സമ്മാനമടിച്ച ടിക്കറ്റ് എങ്ങനെ തിരിച്ചറിയും? ലോട്ടറിയടിച്ചാൽ ഉടൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

Chikheang Yesterday 11:52 views 496
  



കണ്ണൂർ/തിരുവനന്തപുരം∙ തട്ടിപ്പുസംഘം തോക്കു ചൂണ്ടി കവർന്നെ‌ടുത്ത, ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ‌ടിക്കറ്റ് തിരികെക്കിട്ടുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മൽ. സർക്കാർ നൽകുന്ന സമ്മാനത്തുകയെക്കാൾ കൂടുതൽ പണം നൽകാമെന്നു വാഗ്ദാനം ചെയ്ത് എത്തിയ സംഘമാണ് ടിക്കറ്റ് കവർന്നത്. സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മറ്റുള്ളവരെ കണ്ടെത്താനോ ലോട്ടറിടിക്കറ്റ് തിരിച്ചെടുക്കാനോ കഴിഞ്ഞിട്ടില്ല. പേരാവൂര്‍ പൊലീസ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ലോട്ടറി വകുപ്പ് ഓഫിസില്‍നിന്ന് തട്ടിപ്പിന്റെ വിവരം തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ടറേറ്റിനെ അറിച്ചിട്ടുണ്ട്. നറുക്കെടുപ്പ് ദിവസം മുതല്‍ 90 ദിവസത്തിനുള്ളിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്.

  • Also Read കെഎസ്ഇബിയിലെ അഴിമതിക്കു പൂട്ടിട്ട് വിജിലൻസ്; ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ റെയ്ഡ്, കണ്ടെത്തിയത് 16.5 ലക്ഷം രൂപ   


സാദിഖിന്റെ ‌ട‌ിക്കറ്റാണോ? എങ്ങനെ തിരിച്ചറിയും?

ബാക്കി പ്രതികളെക്കൂടി പിടിക്കുകയും ടിക്കറ്റ് കണ്ടെത്തുകയും ചെയ്താൽ, അത് സാദിഖ് എടുത്തതുതന്നെയാണോ എന്ന് എങ്ങനെ ഉറപ്പിക്കാനാകും? അങ്ങനെ ഉറപ്പിച്ചാൽ മാത്രമേ സമ്മാനത്തുക സാദിഖിനു ലഭിക്കൂ. വിശദമായ അന്വേഷണത്തിലൂടെയേ അത് ഉറപ്പാക്കാനാകൂ എന്നു പൊലീസ് പറയുന്നു. ‌സമ്മാനാർഹമായ ടിക്കറ്റിനു പിന്നിൽ അതു വാങ്ങിയയാൾ പേരെഴുതി ഒപ്പിട്ടാണ് സമ്മാനത്തിനായി സമർപ്പിക്കേണ്ടത്. സാദിഖ് പേരെഴുതി ഒപ്പിട്ടിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ എളുപ്പമാണ്. അല്ലെങ്കിൽ ലോട്ടറി വിറ്റയാൾ തിരിച്ചറിയണം. അപ്പോഴും വിശദമായ അന്വേഷണം വേണ്ടിവരും.

  • Also Read ദാവോസിലേക്ക് വീണ്ടും കേരളം; ഇക്കുറി 6 തുറുപ്പുചീട്ടുകൾ, ലോകോത്തര കമ്പനികൾ വരുമെന്ന് മുഹമ്മദ് ഹനീഷ്   


സമ്മാനം തടയണമെങ്കിൽ കോടതി പറയണം

ടിക്കറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായാൽ, സാധാരണ നിലയില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് സമ്മാനവിതരണം തടഞ്ഞുകൊണ്ട് ഉത്തരവ് എത്തിച്ചാല്‍ മാത്രമേ ലോട്ടറി ഡയറക്ടറേറ്റിനു സമ്മാനവിതരണം തടയാന്‍ കഴിയുകയുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ മാത്രം സമ്മാനവിതരണം തടയില്ല. പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് എഫ്‌ഐആര്‍ മാത്രം പോരെന്ന തീരുമാനത്തിലേക്ക് ലോട്ടറി വകുപ്പ് എത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ തിരുവനന്തപുരത്ത് തൊപ്പി വില്‍പനക്കാരിയില്‍നിന്ന് ലോട്ടറി വില്‍പനക്കാരന്‍ ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തില്‍ കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മാനം നല്‍കിയത്.
    

  • ‘മദർ ഓഫ് ഓൾ വീൽസ്’ ആകുമോ വ്യാപാര കരാർ ? ആഡംബര കാറുകൾ ആർക്കും വാങ്ങാം, ഈ സ്വപ്നം പൂവിടുമോ? തീരുവ ഇളവ് ആർക്കൊക്കെ ലോട്ടറി?
      

         
    •   
         
    •   
        
       
  • കൂർക്കംവലി മരണത്തിലേക്കു വരെ നയിക്കാം! കുറയ്ക്കാൻ വഴിയുണ്ട്: കിടപ്പും തലയണയും ശ്രദ്ധിക്കണം; ഈ വ്യായാമങ്ങളും ഗുണം ചെയ്യും, ചികിത്സയുമുണ്ട്
      

         
    •   
         
    •   
        
       
  • ആ സ്കോർ അന്ന് സഞ്ജുവിനു നൽകിയത് വൻ ഇമേജ്; 18 ബോളിൽ പന്തിന്റെ ഫിഫ്ടി! അന്നും ഗില്ലിന് കിട്ടി കോലിയുടെ പ്രശംസ; ‘ഒന്നുമാകാതെ’ ആ 3 പേർ...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പേരാവൂര്‍ വിഷയത്തില്‍ ലോട്ടറി ഡയറക്ടറുടെ ഉള്‍പ്പെടെ അഭിപ്രായം പരിഗണിച്ചാവും തുടര്‍നടപടികള്‍. പൊലീസില്‍നിന്ന് അറിയിപ്പും കോടതി ഉത്തരവും ലഭിക്കുന്ന മുറയ്ക്ക്, സമ്മാനവിതരണം വൈകിപ്പിക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടിക്കറ്റിന്റെ പിന്‍ഭാഗത്ത് പേരെഴുതി ഒപ്പിട്ട് എല്ലാ രേഖകളും സഹിതം എത്തുന്ന ആള്‍ക്ക് സമ്മാനം നല്‍കുകയാണ് പതിവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിപ്പ് ഒഴിവാക്കാന്‍ ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ സ്വന്തം പേരും, മേല്‍വിലാസവും, ഒപ്പും രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

  • Also Read വീട്ടുകാരോടു തർക്കിക്കരുത്: ക്ഷമ വേണം; മുഖ്യമന്ത്രിയെ പുകഴ്ത്തണം: വീടുകയറുന്നവർക്കു സിപിഎം നിർദേശം   


സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

∙ സമ്മാനം ലഭിച്ചെന്ന് ഉറപ്പാക്കിയാല്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് വഴിയോ ലോട്ടറി വകുപ്പില്‍ നേരിട്ടോ ഹാജരാക്കണം. കൃത്രിമം കാണിച്ചതോ കേടുപാടുകള്‍ വരുത്തിയതോ ആയ ടിക്കറ്റുകള്‍ക്ക് സമ്മാനം നല്‍കില്ല.

  • Also Read മലേഷ്യൻ പ്രധാനമന്ത്രി പണം മുടക്കിയ ഹോളിവുഡ് ചിത്രം; ഭാര്യ വാങ്ങിക്കൂട്ടിയത് ആഡംബര ബാഗുകളും ഡയമണ്ടും; വീട്ടിലെ റെയ്ഡിൽ കണ്ണുതള്ളി, ഒടുവിൽ...   


∙ ഒരു ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുള്ളൂ

∙ ഏജന്റ് കമ്മിഷനും നിയമാനുസൃതമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയില്‍നിന്നും കിഴിവ് ചെയ്യും.

∙ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ തമ്മില്‍ ലിങ്ക് ചെയ്തിരിക്കണം.

∙10,000 രൂപയ്ക്കു മുകളിലുള്ള സമ്മാനങ്ങള്‍ ക്ലെയിം ചെയ്യുമ്പോള്‍ ആധാര്‍ കാര്‍ഡില്‍ ഉള്ളതുപോലെ സമ്മാനാര്‍ഹന്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനാര്‍ഹമായ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കണം.

∙ സമ്മാനത്തുക മാറുന്നതിനായുള്ള ഫോം V ഹാജരാക്കണം.

∙ ആധാര്‍ കാര്‍ഡിലേതുപോലെ സമ്മാനാര്‍ഹന്റെ പേര്, വിലാസം എന്നിവയുള്ള ബാങ്ക് പാസ് ബുക്കിന്റെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.

∙ പാന്‍കാര്‍ഡിന്റെയും ആധാര്‍കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.

∙ ബാങ്ക് മുഖേനെ സമ്മാന ടിക്കറ്റ് ഹാജരാക്കുബോള്‍ Form V - ല്‍ ‘If through bank’ എന്ന ഭാഗത്തു ഓഫിസില്‍ സമര്‍പ്പിക്കുന്ന ബാങ്കിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം പ്രസ്തുത ഭാഗം ഒഴിച്ചിടണം.

∙പലര്‍ കൂടി എടുത്ത ലോട്ടറിക്കു സമ്മാനം ലഭിച്ചാല്‍ ജോയിന്റ് സമ്മാന ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ക്കൊപ്പം Form VI കൂടി സമര്‍പ്പിക്കണം. കൂടാതെ ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വേണം നല്‍കാന്‍. പ്രസ്തുത ബാങ്ക് പാസ് ബുക്കിന്റെ അവകാശികള്‍ കൂടി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാകകണം.

∙ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്മാനര്‍ഹര്‍ 10,000 രൂപയ്ക്കു മുകളിലുള്ള സമ്മാന ടിക്കറ്റ് സമര്‍പ്പിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച എല്ലാ രേഖകള്‍ക്കൊപ്പം Form VII  നോട്ടറി സാക്ഷ്യപ്പെടുത്തി സ്റ്റാമ്പും സീലും പതിപ്പിച്ചു നല്‍കണം.

∙ 10,000 രൂപയില്‍ കുറവുള്ള സമ്മാനങ്ങള്‍ ക്ലെയിം ചെയ്യുമ്പോള്‍ സമ്മാനവിതരണത്തിനായുള്ള അപേക്ഷയും ആധാര്‍കാര്‍ഡില്‍ രേഖപെടുത്തിയിരിക്കുന്നതുപോലെ സമ്മാനാര്‍ഹന്റെ പേര്, വിലാസം, ഒപ്പ് എന്നിവ രേഖപ്പെടുത്തിയ സമ്മാനര്‍ഹമായ ഒറിജിനല്‍ ടിക്കറ്റും ഹാജരാക്കണം.

∙ ആധാര്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ മുകളില്‍ ഒപ്പ് രേഖപ്പെടുത്തിയ സമ്മാനാര്‍ഹന്റെ പേര് വിലാസം എന്നിവയോടു കൂടിയ സ്റ്റാമ്പ് രസീതും നല്‍കണം.

∙ അക്കൗണ്ട് നമ്പര്‍ (IFS Code സഹിതം) രേഖപ്പെടുത്തിയ സിംഗിള്‍ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. മോഡ് ഓഫ് ഓപ്പറേറ്റിംഗ് \“either or survivor \“ ആകുന്ന പക്ഷം സമ്മാനാര്‍ഹന്റെ സമ്മതപത്രം കൂടി ലഭ്യമാക്കണം.

∙ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സമ്മാനര്‍ഹര്‍ 10,000  രൂപയില്‍ കുറവുള്ള സമ്മാന ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ മേല്‍ പറഞ്ഞ രേഖകള്‍ക്കൊപ്പം സമ്മാന ടിക്കറ്റ് കേരളത്തില്‍ നിന്നും വാങ്ങാനിടയായ സാഹചര്യം വ്യക്തമാക്കുന്ന കത്ത് കൂടി ഹാജരാക്കണം. English Summary:
A lottery winner from Peravoor, Sadiq Akkarammal, hopes to get back his Rs 1 crore winning ticket that was snatched at gunpoint by a fraud gang. The police are investigating to nab the culprits and recover the ticket before the prize claim deadline.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160990