search

ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യൂ – പ്രധാന വാർത്തകൾ

LHC0088 Yesterday 19:37 views 1044
  



യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി ഉയർന്നു. യുദ്ധം തുടരുന്ന പശ്ചിമേഷ്യയിൽ ഇസ്രയേൽ ഇറാനെതിരെ ആക്രമണം തുടരുന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് വിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ വീരമൃത്യു വരിച്ചത് ദുഃഖവാർത്തയായി. യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചതും വാർത്തകളിൽ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.  

യുദ്ധം തുടരുന്ന പശ്ചിമേഷ്യയിൽ ഇസ്രയേൽ ഇറാനെതിരെ ആക്രമണം കടുപ്പിക്കുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ ഒട്ടേറെ ലക്ഷ്യങ്ങളിൽ ഇന്ന് ഇസ്രയേൽ വ്യോമാക്രമണം നടത്തി. നഗരത്തിലുടനീളം വൻ സ്ഫോടനങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് ഇന്ത്യൻ വ്യോമസേന പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ. ശ്രുതി (18), തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ.എസ്. ശ്രീജ (57), ബി.ഗോപിക (105), അജയ് രാജ് (109), വി.സി.ശ്രീലക്ഷ്മി (133) എന്നിവരാണ് 5 മലയാളികൾ. ADVERTISEMENT Go AD-FREE

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കാനായി 2 നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ. പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 2025 നവംബറിൽ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ വെളിപ്പെടുത്തൽ. ADVERTISEMENT Go AD-FREE
JUST IN


  • 55 SECONDS AGO   ഇറാനിൽ മരണം 1332; സുഖോയ് വിമാനം തകർന്ന് 2 പൈലറ്റുമാർക്ക് വീരമൃത്യൂ – പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   ഓപ്പറേഷൻ സൈ-ഹണ്ട്: കണ്ണൂരിൽ 24 പേർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 48 MINUTES AGO   കലൂർ സ്റ്റേഡിയത്തിലെ ഗേറ്റ് തകർന്നുവീണു; ഓട്ടോയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Todays Recap: 06-03-2026
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166777