deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യുവതിയെ ബാധിച്ചത് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ‘അകന്തമീബ’ വകഭേദം; ജില്ലയിൽ ആദ്യം, നിരീക്ഷണം തുടരുന്നു

LHC0088 2 hour(s) ago views 339

  



കൊച്ചി ∙ കൊച്ചിയിൽ ചികിത്സയിലുള്ള ലക്ഷദ്വീപ് സ്വദേശിനിെയ ബാധിച്ചത് അമീബിക് മസ്തിഷ്കജ്വരത്തിന്റെ പുതിയ വകഭേദം. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി. അമീബിക് മസ്തിഷ്കജ്വര രോഗികളിൽ സാധാരണയായി കാണുന്ന നെഗ്ലീരിയയിൽ നിന്ന് വ്യത്യസ്തമായി അകന്തമീബ എന്ന പുതിയ വകഭേദമാണ് കണ്ടെത്തിയതെന്നാണ് ആശുപത്രി വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഈ വകഭേദം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.

  • Also Read ‘കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം; മൂന്നാറിലേത് നെഗറ്റീവ് സംഭവം, അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു’   


കഠിനമായ തലവേദന, ഛർദ്ദി, കണ്ണിന്റെ ചലന വൈകല്യം എന്നിവയെത്തുടർന്ന് മൂന്നാഴ്ച മുൻപാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിന്റെ ഇടതുവശത്ത് പഴുപ്പ് കണ്ടെത്തി. മസ്തിഷ്ക രോഗമാണോ എന്നു കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകൾ തൃപ്തികരമല്ലായിരുന്നു. പിന്നീട് നടത്തിയ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് വിശകലനത്തിലാണ് അകന്തമീബ വകഭേദം മൂലമുള്ള അണുബാധയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയുടെ ആദ്യ ഘട്ടം മുതൽ പുരോഗതി കാണിച്ച രോഗിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വ്യക്തമാക്കി.

  • Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?   


സാധാരണ റിപ്പോർട്ട് ചെയ്യപ്പെടുന്ന നെഗ്ലീരിയയെ അപേക്ഷിച്ച് അപകടം കുറഞ്ഞ ഉപവിഭാഗമാണ് അകന്തമീബയെന്ന് രോഗിയെ ചികിത്സിച്ച ഡോ. സന്ദീപ് പത്മനാഭൻ പറഞ്ഞു. തുടക്കത്തിൽ തന്നെ രോഗനിർണയം നടത്താനായത് ചികിത്സയ്ക്ക് ഏറെ സഹായകമായി. രോഗിയുടെ ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതിനുള്ള പരിചരണവും നിരീക്ഷണവും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rare Amebic Meningoencephalitis Detected in Lakshadweep woman undergoing treatment in Kochi: The patient is currently under observation and showing positive signs of recovery after being diagnosed with the Acanthamoeba variant.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
65702