deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ആംബുലൻസ് ഡ്രൈവർക്ക് പണം വേണം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും കൈക്കൂലി’:നോവായി അച്ഛന്റെ കുറിപ്പ്, സസ്പെൻഷൻ

LHC0088 4 day(s) ago views 294

  



ബെംഗളൂരു ∙ മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് കൈക്കൂലി വാങ്ങിയെന്ന ബിപിസിഎൽ മുൻ സിഎഫ്ഒയുടെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നു ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ സന്തോഷ്, കോൺസ്റ്റബിൾ ഗോരഖ്നാഥ് എന്നിവരെയാണു വൈറ്റ്ഫീൽഡ് ഡിസിപി ഇടപെട്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

  • Also Read ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി: ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്യവസായിക്ക് ഇ.ഡി നോട്ടിസ്   


തലച്ചോറിൽ രക്തസ്രാവം കാരണം സെപ്റ്റംബർ 18നു മകൾ അക്ഷയ ശിവകുമാർ (34) മരിച്ചതിനെ തുടർന്നു തനിക്കുണ്ടായ പീഡാനുഭവങ്ങളാണു ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) മുൻ സിഎഫ്ഒ കെ.ശിവകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നുള്ള എംബിഎ ബിരുദധാരിയായ അക്ഷയ ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെയുള്ള കമ്പനികളിൽ 11 വർഷം ജോലി ചെയ്തിരുന്നു. പൊലീസിനു പുറമേ ആംബുലൻസ് ഡ്രൈവർ, ബിബിഎംപി ജീവനക്കാർ തുടങ്ങിയവരിൽ നിന്നുണ്ടായ ദുരിതങ്ങൾ പോസ്റ്റിലുണ്ട്.  

  • Also Read ‘ഇവിടെ ചില പതിവുകളുണ്ട്; സൂപ്രണ്ടിന് 5000, എനിക്ക് 2000’: കൊച്ചി കോർപറേഷനിൽ കൈക്കൂലി, 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ   


കസവനഹള്ളിയിലെ ആശുപത്രിയിൽ നിന്നു മകളുടെ കണ്ണുകൾ ദാനം ചെയ്യാനായി കോറമംഗല സെന്റ്ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ 3,000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇൻസ്പെക്ടർ ഉൾപ്പെടെ വളരെ പരുഷമായി പെരുമാറി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് വഴങ്ങിയത്.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബിബിഎംപി ശ്മശാന ജീവനക്കാരും കൈക്കൂലി ആവശ്യപ്പെട്ടു. 4 ദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു കോൺസ്റ്റബിൾ പരസ്യമായി കൈക്കൂലി ആവശ്യപ്പെട്ടത്. ബിബിഎംപി ഓഫിസിൽ 5 ദിവസം കയറിയിറങ്ങിയിട്ടും മരണ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ജാതി സർവേയുമായി ബന്ധപ്പെട്ടു ജീവനക്കാർ തിരിക്കിലാണെന്നാണു മറുപടി ലഭിച്ചത്. തുടർന്നു ബിബിഎംപിയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹായം തേടിയെങ്കിലും കൈക്കൂലി കൊടുത്തതിനെ തുടർന്നാണു മരണ സർട്ടിഫിക്കറ്റും ലഭിച്ചതെന്നു പോസ്റ്റിലുണ്ട്. ഈ പോസ്റ്റ് പിന്നീട് നീക്കി. English Summary:
BPCL Ex-CFO Exposes Police Corruption in Bengaluru: Bengaluru police bribery case involves the suspension of Belandur SI and constable following allegations of bribery for a postmortem report. The incident stems from the experiences shared by a BPCL ex-CFO after his daughter\“s death, highlighting corruption within the police and BBMP.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67460