ഹൈദരാബാദ്∙ തെലങ്കാനയിലെ കാമറെഡ്ഡി പൊലീസ് അന്തർസംസ്ഥാന കള്ളനോട്ടടി സംഘത്തെ പിടികൂടി. 12 അംഗ സംഘത്തിൽ 8 പേരെയാണ് അറസ്റ്റു ചെയ്തത്. വൻതോതിൽ കള്ളനോട്ടുകളും പിടിച്ചെടുത്തു. തെലങ്കാനക്കു പുറമേ ബിഹാറിൽ നിന്നും ബംഗാളിൽ നിന്നുമാണ് സംഘാംഗങ്ങളെ അറസ്റ്റു ചെയ്തത്.
- Also Read കവർച്ച, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന; ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്, 10 പ്രതികൾ
സെപ്റ്റംബർ 24ന് കാമറെഡ്ഡിയിലെ ഒരു മദ്യക്കടയിൽ ലഭിച്ച 500 രൂപ നോട്ട് കള്ളനോട്ടാണോയെന്ന് ജീവനക്കാരന് സംശയം തോന്നുകയായിരുന്നു. ഇത് പൊലീസിന് കൈമാറിയപ്പോൾ കള്ളനോട്ടാണെന്നു തെളിഞ്ഞു. തുടർന്ന്, നോട്ട് നൽകി മദ്യം വാങ്ങിയയാളെ കണ്ടുപിടിച്ച് ചോദ്യംചെയ്തു. തനിക്ക് ബംഗാളിൽ നിന്നുള്ള ഒരാൾ തന്നതാണെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് ബംഗാൾ സ്വദേശിയെ പിടികൂടി ചോദ്യംചെയ്തപ്പോൾ ഇയാൾ കള്ളനോട്ടടി സംഘാംഗമാണെന്നു തെളിഞ്ഞു. എട്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
- Also Read കാമുകിയെ കല്യാണം കഴിക്കാൻ പണം വേണം; ബന്ധുവിന്റെ വീട്ടിൽ മോഷണം, കവർന്നത് 47 ലക്ഷം രൂപയുടെ സ്വർണം
നോട്ടടി കേന്ദ്രത്തിൽ നിന്ന് തയാറാക്കി വെച്ച 3 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. 15,300 രൂപയുടെ യഥാർഥ നോട്ടുകളും പാതി അച്ചടിച്ച നിരവധി നോട്ടുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. സംഘത്തിലെ ബാക്കി 4 പേരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. English Summary:
Telangana Police Bust Fake Currency Racket: Fake currency racket busted in Telangana\“s Kamareddy, with police arresting eight members of an interstate gang. Authorities seized a large amount of counterfeit currency and are pursuing the remaining four suspects. |