മലപ്പുറം ∙ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ വിജയം അവകാശപ്പെട്ട് യുഡിഎസ്എഫ് സഖ്യവും എസ്എഫ്ഐയും. മലപ്പുറത്തും പാലക്കാട്ടും മുൻതൂക്കം അവകാശപ്പെട്ട യുഡിഎസ്എഫ് സഖ്യം കോഴിക്കോട്ടും വയനാട്ടിലും ഒപ്പത്തിനൊപ്പമുള്ള പ്രകടനവും അവകാശപ്പെടുന്നു. എന്നാൽ, മലപ്പുറത്ത് വൻ മുന്നേറ്റവും മറ്റു ജില്ലകളിൽ ആധികാരിക വിജയവും നേടിയെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം. ഇതിനിടെ, തിരൂർ തുഞ്ചൻ കോളജിൽ 229 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെ ചെയർമാൻ സ്ഥാനം നേടിയ എഐഡിഎസ്ഒ മുഖ്യധാരാ സംഘടനകളെയെല്ലാം ഞെട്ടിച്ചു.
- Also Read ‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’; ഭാര്യയുടെ സർജറിക്ക് 5 ലക്ഷം, പണം കണ്ടെത്താൻ നട്ടം തിരിഞ്ഞു
കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്നു നടക്കും. സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. കല്ലടിക്കോട് എംഇഎസ് കോളജ് ഉൾപ്പെടെ ചിലയിടങ്ങളിൽ എംഎസ്എഫും കെഎസ്‌യുവും ഒറ്റയ്ക്കാണ് മത്സരിച്ചത്.
- Also Read കുട്ടികൾക്കു ചുമ മരുന്ന് കൊടുക്കാമോ? രോഗം കലശലായാൽ എന്തു ചെയ്യും? ഗൃഹചികിത്സ എങ്ങനെ?– ശിശുരോഗ വിദഗ്ധൻ പറയുന്നു
മലപ്പുറം ജില്ലയിലെ ചില കോളജുകളിലും സമാന സ്ഥിതിയുണ്ടായി. കോളജുകളിൽ ഒറ്റയ്ക്കും സഖ്യമായും ജില്ലയിലെ 76 കോളജുകളിൽ യൂണിയൻ ഭരണം പിടിച്ചതായി എംഎസ്എഫ് അവകാശപ്പെട്ടു. English Summary:
Calicut University election results: Calicut University election results show both UDSF and SFI claiming victory. The student union elections have concluded with conflicting claims of dominance across various districts. Detailed results and analysis are expected to emerge soon, clarifying the actual outcome. |