search

ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണം; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: സുപ്രീം കോടതി

Chikheang 2025-10-10 15:20:55 views 1261
  



ന്യൂഡൽഹി ∙ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീം കോടതി. 9 മുതൽ 12 വരെ ക്ലാസിൽ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകണം. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെട്ട ഉത്തർപ്രദേശിലെ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

  • Also Read ‘ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല’; ഭാര്യയുടെ സർജറിക്ക് 5 ലക്ഷം, പണം കണ്ടെത്താൻ നട്ടം തിരിഞ്ഞു   


ബാലനീതി ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാൻ കോടതി നിർദേശിച്ചു. കേസിൽ, ഉത്തർപ്രദേശിലെ സ്കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നുണ്ടോയെന്നതിൽ കോടതി സത്യവാങ്മൂലം തേടി. 9–12 വരെ ക്ലാസിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സർക്കാരിന്റെ മറുപടി. തുടർന്നാണ് ചെറുപ്രായത്തിലെ വേണ്ടതാണ് ഇതെന്ന നിർദേശം കോടതി മുന്നോട്ടുവച്ചത്. English Summary:
Supreme Court: Sexual Education Must Start Early, Be Part of Curriculum
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
149952

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com